European Football Foot Ball Top News

സിറ്റി താരത്തിനെ സൈന്‍ ചെയ്യാനുള്ള മല്‍സരത്തില്‍ ബാഴ്സലോണ

August 23, 2020

സിറ്റി താരത്തിനെ സൈന്‍ ചെയ്യാനുള്ള മല്‍സരത്തില്‍ ബാഴ്സലോണ

ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക്ക് ഏഞ്ചലിനോയിൽ താൽപ്പര്യം പ്രകടിപ്പിച്ചു, അദ്ദേഹത്തിന് ഏകദേശം m 30 മില്ല്യൺ യൂറോയാണ് വില്ല കല്‍പ്പിച്ചിരിക്കുന്നത്.ഇപ്പോള്‍ അദ്ദേഹം ജര്‍മന്‍ ക്ലബായ ആര്‍ബി ലെപ്സിഗില്‍ ലോണില്‍ കളിച്ച് കൊണ്ടിരിക്കുകയാണ്.ഈ സീസണിലെ ദയനീയ പ്രകടനങ്ങള്‍ക്ക് ശേഷം ടീമിന്‍റെ പ്രതിരോധം കൊമാന്‍  മാറ്റി പണിയാന്‍ നിര്‍ബന്ധിതന്‍ ആകും.

 

എന്നാല്‍ ഏഞ്ചലിനോയ്ക്കു ഒരു പെര്‍മനെന്‍റ് ഡീല്‍ നല്‍കി ടീമിലിടം ഇടം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്‍ബി ലെപ്സിഗ്.ലേപ്സിഗ് കോച്ച് ജൂലിയന്‍ നെഗെല്‍സ്മാന്‍ സിറ്റിയുടെ ഒപ്പം നല്ല ഒരു ഡീല്‍ നടത്താന്‍ കഴിയുമെന്ന വിശ്വാസം മീഡിയയോട് പങ്ക് വച്ചു.നൂറ് കൂട്ടം പ്രശ്നങ്ങള്‍ക്ക് നടുവില്‍ ഉള്ള ബാഴ്സക്ക് ഏഞ്ചലിനോ യേ സൈന്‍ ചെയ്യാന്‍ ആകുമോ എന്ന് കാത്തിരുന്നു കാണാം.

Leave a comment