ദുരന്തനായകന്‍ ഒരു ക്ലബിന്‍റേ തന്നെ നായകന്‍ ആയ കഥ
രണ്ട് കൊല്ലം മുന്നേ ജൂലെന്‍ ലോപ്ടെഗ്വി എന്ന സ്പാനിഷ് മാനേജര്‍ തന്‍റെ കോച്ചിങ് കരിയര്‍ തന്നെ തീര്‍നെന്ന് വിചാരിച്ചെങ്കില്‍ തെറ്റില്ല.കാരണം അദ്ദേഹം ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നിന്നായിരുന്നു പരാജയത്തിന്‍റെ പടുകുഴിയില്‍ വീണത്.2018 ല്‍ സ്പാനിഷ് ദേശീയ ടീമില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതോടെ പ്രശ്നങ്ങള്‍ ഓരോന്നായി വന്ന് കൊണ്ടിരുന്നു.
സിനദീന്‍ സിദാന്‍ റയലില്‍ നിന്ന് പോയതോടെ തന്‍റെ നേര്‍ക്ക് വന്ന ആ പദവി ലോപ്ടെഗ്വി സ്വീകരിച്ചു.അതോടെ സ്പാനിഷ് നാഷണല്‍ ടീമില്‍ പ്രശ്നങ്ങള്‍ പൊട്ടി പുറപ്പെടാന്‍ തുടങ്ങി.അദ്ദേഹത്തെ അപ്പോള്‍ തന്നെ സ്പാനിഷ് മാനേജര്‍ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടു.റയലില്‍ എത്തിയ അദ്ദേഹത്തിനെ കാത്തിരുന്നതും പ്രശ്നങ്ങള്‍.റയല്‍ കണ്ട് ശീലിക്കാത്ത കേളി ശൈലി കൊണ്ടുവന്ന അദ്ദേഹത്തിന് അവിടുത്തെ പ്രെഷര്‍ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.ബാഴ്സയോട് 5-1 നു തോറ്റതോടെ ലോപ്ടെഗിയുടെ റയല്‍ ജീവിതത്തിന് ഒരന്ത്യം വീണു.പിന്നീട് സെവിയയില്‍ എത്തിയ അദ്ദേഹം കാല്‍ ചുവടുകള്‍ ഓരോന്നും സൂക്ഷിച്ചാണ് വച്ചത്.ഇപ്പോള്‍ യൂറോപ്പ ലീഗ് നേടി എന്ന് മാത്രമല്ല അടുത്ത സീസണില്‍ സെവിയ ചാമ്പ്യന്‍സ് ലീഗില്‍ ആയിരിക്കും മല്‍സരിക്കാന്‍ പോകുന്നത്.ഈ ഒരു യൂറോപ്പ കിരീടം ബനേഗയെക്കായിലും അര്‍ഹിക്കുന്നത് ജൂലെന്‍ ലോപ്ടെഗ്വി എന്ന മാനേജര്‍ക്കാണ്.