ഫൈനലില്‍ അടി തെറ്റി ഇന്റര്മിലാന്
ഈ സീസണില്‍ യൂറോപ്പ ട്രോഫി നേടാന്‍ ഫേവറിട്ടുകള്‍ എന്ന് യൂറോപ്പിലെ എല്ലാ താരങ്ങളും പണ്ഡിറ്റുകളും പ്രവചിച്ച ഇന്റര്‍ മിലാന് പടിക്കല്‍ ചെന്ന് കലം ഉടച്ചു.ഇന്ന് രാവിലെ നടന്ന ഫൈനലില്‍ സെവിയ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.മിലാന് തിരിച്ചടി ആയത് റൊമേലൂ ലുകാക്കൂ നേടിയ ഓണ്‍ ഗോള്‍ ആയിരുന്നു.
മല്‍സരം തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി ഇന്റര്‍ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുന്നു.ലുകാക്കൂ ആണ് ഗോള്‍ നേടിയത്.പിന്നീട് മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചു വന്ന സെവിയ രണ്ടു ഗോള്‍ നേടി ലീഡ് നേടി.ലൂക്ക് ഡി യോങ് ആണ് ഈരണ്ട് ഗോളുകളും നേടിയത്.മറുപടിക്ക് ഡിയഗോ ഗോഡിന് അപ്പോള്‍ തന്നെ ഗോള്‍ നേടിയെങ്കിലും 74 ആം മിനുട്ടില്‍ ലൂക്കാക്കൂ നേടിയ ഓണ്‍ ഗോളിലൂടെ ഇന്റര്‍ മിലാന്റെ വിധി മാറി മറയുകയായിരുന്നു.






































