മെസ്സി കരിയര്‍ തീര്‍ക്കേണ്ടത് ബാഴ്സയില്‍ നിന്നാണ് – കോമാന്
“മെസ്സി ബാഴ്സലോണയും ബാഴ്സലോണ മെസ്സിയുമാണ്” എന്ന് പ്രഖ്യാപിച്ച് ന്യൂ ബാഴ്സലോണ മാനേജർ റൊണാൾഡ് കോമാൻ വീണ്ടും ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് തനിക്ക് ഇപ്പോഴും പ്രതീക്ഷ ഉണ്ടെന്ന് പറഞ്ഞു.എപ്പോഴും കേള്‍ക്കുന്ന പോലെ അല്ല ഈ സീസണില്‍ മെസ്സി ബാഴ്സലോണ വിടുമെന്ന് പല പണ്ഡിറ്റുകളും മാധ്യമങ്ങളും ഉറപ്പിച്ച് പറയുന്നു.
എന്നാല്‍ ഈ സീസണില്‍ തന്റെ പ്ലാനില്‍ മെസ്സി ഉണ്ടെന്നും അദ്ദേഹത്തിന്റെ ഒപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നും കോമാന് ചാര്‍ജ് എടുത്തത്തിന് ശേഷം നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.മെസ്സി ബാഴ്സയുടെ ക്യാപ്റ്റന്‍ ആണെന്നും അദ്ദേഹം തന്റെ കരിയര്‍ തീര്‍ക്കേണ്ടത് ബാഴ്സയില്‍ നിന്നാണെന്നും ഇരുവരും പരസ്പ്പരം അങ്ങോട്ടുമിങ്ങോട്ടും കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.






































