നിറവാർന്ന ലെവൻഡോസ്‌കി !!
ഒരു കാലത്തെ ക്ലിനിക്കൽ സ്ട്രൈക്കർമാരായിരുന്നു റൊണാൾഡോ നസാരിയോ, മാർക്ക് വാൻ ബാസ്റ്റൻ, വാൻ നിസ്റ്റെൽ റൂയ് തുടങ്ങിയവരെല്ലാം. അത് പോലെ പ്രൈം ടൈമിൽ ഉറുഗ്വയൻ താരങ്ങളായ ലൂയിസ് സുവാരസും, ഡീഗോ ഫോർലാനും. മെസ്സി – റൊണാൾഡോ കാലഘട്ടത്തിൽ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി കരുത്ത് തെളിയിച്ചിട്ടുള്ളവരാണ് ഇരുവരും. ഈ വഴിയിൽ തന്നെ ഐതിഹ്യങ്ങൾ ശ്രിഷ്ഠിച്ച് കൊണ്ടേയിരിക്കുന്ന മറ്റൊരാളെ കുറിച്ചാണ് ഇന്നത്തെ കുറിപ്പ്.ഒരു പക്ഷെ റോബെറി യുഗത്തിന് ശേഷം ബവേറിയക്കാരുടെ ദൈവം!! റോബർട്ട് ലെവൻഡോവ്സ്കി.
ആധുനിക ഫുട്ബോളിൽ മികച്ച ഗോൾസ്കോറർമാർക്കിടയിൽ തന്റെ കാലുകളും തലയും ഉപയോഗിച്ച് പന്തിനെ വലക്കകത്തെത്തിക്കുന്നതിൽ വിരുതനായ ഒരു ക്ലിനിക്കൽ സ്ട്രൈക്കർ. ഒരു നമ്പർ 9 ൽ ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിലുണ്ട്.പ്രാഥമികമായി പെനാൾട്ടി ഏരിയയിൽ ഗോൾ പോച്ചറായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പൊസിഷൻ, ഫസ്റ്റ് ടൈം ഷൂട്ട് ചെയ്യാനുള്ള കഴിവ്, എയറിലെ ശക്തി, ടെക്നിക്കൽ സ്കില്ലുകൾ, പെട്ടെന്നുള്ള പാദ ചലനങ്ങൾ, വിഷൻ, ശാരീരിക ക്ഷമത എന്നിവയും പന്തിനെ ലക്ഷ്യത്തിലേക്കെത്തിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നു. ബയേൺ മ്യൂണിക്കിനായി അദ്ദേഹം നിരവധി റെക്കോർഡുകളും ശ്രിഷ്ഠിച്ചു…
വോൾഫ്സ് ബർഗിനെതിരെ 9 മിനുട്ടിനുള്ളിൽ 5 ഗോളുകൾ നേടി ബുണ്ടസ് ലീഗയിൽ പകരക്കാരനായിറങ്ങി ഏറ്റവും വേഗത്തിൽ ഹാട്രിക്കിനോടപ്പം ഗോൾ നേടിയ താരമെന്ന ബഹുമതിയും നേടി.6 വർഷങ്ങൾ കൊണ്ട് ബയേൺ മ്യൂണിക്കിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ബഹുമതി ക്ലബ്ബ് ലെജൻറ് ഗേർഡ് മുള്ളറിന് പിറകിൽ തന്നെ ഉണ്ട്.ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ് തകർക്കാനുള്ള അവസരവും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ P.S.Gയെ നേരിടാനിരിക്കെ അദ്ദേഹത്തിന് മുന്നിലുണ്ട്.ഒരൊറ്റ കളിയിൽ 4 ഗോളുകൾ നേടി 2013 ൽ റയൽ മാഡ്രിഡിനെ തകർത്ത് വിട്ട ഡോർട്ട്മുണ്ടിന് വേണ്ടിയുള്ള പ്രകടനം ഫുട്ബോൾ ആരാധകർ പ്രത്യേകം ഓർക്കുന്നതായിരിക്കും…..
ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബോൾ ആരാധകരെയും ആകർഷിപ്പിച്ചതും ഇഷ്ടപ്പെടുന്നതുമായ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ റോബർട്ട് ലെവൻഡോവ്സ്കിക്ക് 32-മത് ജന്മദിനാശംസകൾ !!