Foot Ball Top News

ഞാന്‍ ഇപ്പോള്‍ പേടി സ്വപ്നങ്ങള്‍ കാണുന്നു – വിക്ടര്‍ ഫോണ്ട്

August 21, 2020

ഞാന്‍ ഇപ്പോള്‍ പേടി സ്വപ്നങ്ങള്‍ കാണുന്നു – വിക്ടര്‍ ഫോണ്ട്

അടുത്ത സീസണില്‍ ബാഴ്സയുടെ പ്രസിഡന്‍ഷ്യല്‍ കാന്‍റിഡേറ്റ് ആയ വിക്റ്റര്‍ ഫോണ്ട് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ടീം വിടുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റാത്ത സംഭവം ആണെന്നും അത് തനിക്കിപ്പോള്‍ പേടി സ്വപ്നം നല്‍കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.പുതിയ കോച്ച് എത്തിയിട്ടും മെസ്സി തണുക്കുന്ന പ്രശ്നം കാണുന്നില്ല.എന്നതേക്കായിലും ക്ലബ് വിടാന്‍ സാധ്യത ഇപ്പോള്‍ ഉള്ളതിനാല്‍ ബാഴ്സയിലെ പ്രതിസന്തി കടുപ്പം ആകുകയാണ് ചെയ്യുന്നത്.

“മെസ്സിയും ബാഴ്സയും തമ്മിലുള്ള ബന്ധം തുടരേണ്ടതാണ്. ഈ ക്ലബിന്റെ പ്രതിച്ഛായയും ലോകമെമ്പാടുമുള്ള അതിന്റെ വളർച്ചയും അദ്ദേഹം വഴി ആയിരിക്കണം എന്ന് എനിക്ക് വാശിയുണ്ട്.അദ്ദേഹം പോകുന്നത് എനിക്ക് പേടി സ്വപ്നം ആണ് നല്‍കുന്നത്.ചരിത്രത്തിലെ മികച്ച താരം ബാഴ്സക്ക് എന്നും പ്രിയപ്പെട്ടവന്‍ ആണ്.” സ്പോര്‍ട്ട് നടത്തിയ അഭിമുഘത്തില്‍ ഫോണ്ട് അഭിപ്രായപ്പെട്ടു.

Leave a comment