Foot Ball Top News

ലിവര്‍പ്പൂള്‍ താരത്തിനോട് കോണ്‍ട്രാക്റ്റ് പുതുക്കരുതെന്ന് കോമാന്‍

August 21, 2020

ലിവര്‍പ്പൂള്‍ താരത്തിനോട് കോണ്‍ട്രാക്റ്റ് പുതുക്കരുതെന്ന് കോമാന്‍

മിഡ്‌ഫീൽഡറുടെ ആൻഫീൽഡ് ഭാവിയെക്കുറിച്ച് ഉറപ്പ് ഇല്ലാത്തതിനാല്‍ പ്രതിസന്ധി മുതലെടുക്കാൻ ബാഴ്‌സലോണ മാനേജർ റൊണാൾഡ് കോമാന്‍ തയ്യാറെടുക്കുന്നു.ഹോളണ്ട് മിഡ് ഫീല്‍ഡര്‍ ആയ ജോര്‍ജിനോ വാന്‍റാലത്തിനെ ആണ് ബാഴ്സ കോച്ച് നോട്ടമിട്ടിരിക്കുന്നത്.29 കാരനായ വാന്‍റാലത്തിന്   ലിവർപൂൾ കരാറിൽ ഒരു വർഷത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ.കോണ്‍ട്രാക്റ്റ് റെന്യൂവലിനെ കുറിച്ച് ചർച്ചകൾ ഇനിയും ആരംഭിച്ചിട്ടില്ല.

 

ഡച്ച് ഔട്ട്ലെറ്റ്  എ.ഡി നല്‍കിയ വാര്‍ത്തകള്‍ അനുസരിച്ച്, മിഡ്ഫീൽഡറെ നൗ ക്യാമ്പിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് അൻഫീൽഡിൽ കോണ്‍ട്രാക്റ്റ് റിന്യൂവലിന്   ഒപ്പിടരുതെന്ന് കോമാൻ   വാന്‍റാലത്തിനോട് പറഞ്ഞിട്ടുണ്ട്.ടീമില്‍ എത്തിയതിന് ശേഷം കോമാന്‍ സൈന്‍ ചെയ്യാന്‍ പോകുന്ന രണ്ടു താരങ്ങളും ഹോളണ്ട് താരണഗ്ല് ആണ്.ഇഃറ്റിന് മുന്നേ അയാക്ക്സ് മിഡ് ഫീല്‍ഡര്‍ ആയ  വാന്‍ ഡേ ബീക്കിനെ ബാഴ്സയില്‍ കോമാന്‍ കൊണ്ട് വരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Leave a comment