വാൻ ബാസ്റ്റിൻ ഫുട്ബോളിൽ നിന്ന് വിരമിച്ചിട്ട് 15 വര്ഷം തികഞ്ഞിരിക്കുന്നു
കാൽ നൂറ്റാണ്ട് മുമ്പ് ഇന്നേ ദിവസം 1995ൽ ആയിരുന്നു മാർക്ക് വാൻ ബാസ്റ്റൻ ഫുട്ബോളിൽ നിന്നും വിരമിച്ചത്.
ആവർത്തിച്ചുള്ള കണങ്കാലിലെ പരിക്കും അതേ തുടർന്നുണ്ടായ നാല് തവണയോളം സർജറിയും ചെയ്യേണ്ടി വന്നത് മൂലം രണ്ടു വർഷക്കാലം മത്സരങ്ങളിൽ പകുതിയും പങ്കെടുക്കാൻ കഴിയാതെയും വന്നതോടെയാണ് പഴയൊരു ഫോമിൽ ഇനിയൊരു തിരിച്ചുവരവില്ല എന്ന് മുൻകൂട്ടി സാൻസീറോയിലെ തിങ്ങിനിറഞ്ഞ ആരാധകരായ പതിനായിരങ്ങളെ ദു:ഖിതരാക്കി വാൻ ബാസ്റ്റൻ തന്റെ 28-മത്തെ വയസ്സിൽ പടിയിറങ്ങിയത്.
ലോകകപ്പ് ഒഴികെ ഫുട്ബോളിൽ മൂന്ന് ബാലൻ ഡി ഓർ നേട്ടമടക്കം പല നേട്ടങ്ങളും കൊയ്ത കരിയറാണ് വാൻ ബാസ്റ്റന്റേത്.