European Football Foot Ball Top News

സംഘശക്തിയുടെ പ്രതീകമാണ് ബയേൺ !!

August 20, 2020

author:

സംഘശക്തിയുടെ പ്രതീകമാണ് ബയേൺ !!

ബയേൺ മ്യൂണിച്ച് ബാഴ്സലോണക്കെതിരെയായ സമീപനം പോലെ മാരകവും അക്രമണാത്മകവുമായിരുന്നില്ല ലിയോണിനെതിരെയുള്ള മത്സരത്തിൽ പുറത്തെടുത്തത്. അച്ചടക്കത്തോടെയായിരുന്നു ബയേൺ അവരുടെ ജോലി ചെയ്തത്.ആദ്യം കളിയുടെ തുടക്കങ്ങളിൽ ലിയോൺ അവരുടെ ആക്രമണത്തെ അതിശയിപ്പിക്കുന്നതും ബയേൺ ഫുൾ ബാക്കുകൾക്ക് ജോലി കൂടുകയും ചെയ്തു. ഇതിനിടയിലെ വലിയ വിടവുകൾ ഉണ്ടാവുകയും ലിയോൺ അവസരങ്ങൾ ശ്രിഷ്ടിക്കുകയും അത് പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെങ്കിലും ഗോളിൽ കലാശിച്ചില്ല.
ഗ്നാബ്രിയുടെ ഗോളിന് ശേഷം ഹൈ പ്രസ്ര് ചെയ്ത് മത്സരം തങ്ങളുടെ നിയന്ത്രണത്തിൽ ആക്കുന്നതിൽ ബയേൺ വിജയിച്ചു. എങ്കിലും ലിയോണിൽ പോരാട്ട വീര്യം ഉണ്ടായിരുന്നു.അവർ ഗോളവസരങ്ങൾ ശ്രിഷ്ടിക്കുകയും ചെയ്തിരുന്നു. എകാമ്പി അവസരങ്ങൾ നഷടപ്പെടുത്തി. ഡെംബെലെ / മെംഫിസ് എന്നിവരെ തടയിടാൻ അലാബ നന്നായി പ്രതിരോധിച്ചു.

അതേ സമയം ബയേൺ കോച്ചായി തുടക്കത്തിൽ തന്നെ ഫ്ലിക്ക് ഇത്രയും സ്വാധീനം ചെലുത്തുമെന്ന് ആരും കരുതിയിരുന്നില്ല. കൊവാക്കിൽ നിന്നും തപ്പിത്തടഞ്ഞ് നിന്ന ടീമിനെ ഏറ്റെടുത്ത് ബൂണ്ടസ് ലീഗ കിരീടത്തിലേക്ക് നയിച്ച് ഇപ്പോൾ എഴു വർഷങ്ങൾക്ക് ശേഷം ബയേണിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. ക്ലബ്ബ് ചരിത്രത്തിലെ രണ്ടാമത്തെ ട്രെബിൾ നേടാനുള്ള അവസരവും മുന്നിലുണ്ട്.

മാനുവൽ ന്യൂയറിന്റെ ക്ലാസിനെയും ഗുണനിലവാരത്തെയും ഇപ്പോഴും സംശയിക്കേണ്ടതില്ല. എകാബിയുടെ മുന്നേറ്റത്തെ തടയിടാൻ കാല് നീട്ടിയ രീതി, അദ്ദേഹത്തിന്റേതായൊരു പ്രത്യേകത. മുപ്പത്തിനാലാമത്തെ വയസ്സിലും അത്തരം കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ചരിത്രത്തിൽ ആദ്യ 10 മത്സരങ്ങളും തുടർച്ചയായി വിജയിച്ച ആദ്യ ടീമാണ് ബയേൺ മ്യൂണിച്ച്👏

ഈ സീസണിൽ ബയേണിനായി ലെവൻഡോസ്കി-ഗ്നാബ്രി-മുള്ളർ ട്രിയോ സംഘം അടിച്ച് കൂട്ടിയത് മൊത്തം 92 ഗോളുകളാണ്.ഇതിൽ ലെവൻഡോസ്കി 55, ഗ്നാബ്രി 23, മുള്ളർ 14 എന്നിങ്ങനെയാണ് ഗോൾ നിരക്ക്.ഈ ചാമ്പ്യൻസ് ലീഗിൽ ഗോൾവേട്ടയിൽ ലെവ 15 ഗോളുമായി മുന്നേറ്റം തുടരുമ്പോൾ 9 ഗോളുമായി ഗ്നാബ്രി മൂന്നാമതുണ്ട്.നിലവിൽ യൂറോപ്പിലെ മാരകമായ ആക്രമണ ട്രിയോ സംഘമാണ് മൂവരും🔥

തങ്ങളുടെ പതിനൊന്നാം തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ ബയേൺ മ്യുണിച്ചിന് അഭിനന്ദനങ്ങൾ …!!

Leave a comment