മുങ്ങുന്ന കപ്പലിലേക്ക് കപ്പിത്താന് എത്തി
അങ്ങനെ എല്ലാ ബാഴ്സലോണ ആരാധകരും കാത്തിരുന്ന ആ സുദിനം വന്നെത്തി.ബാഴ്സലോണയുടെ കോച്ച് ആയി റൊണാള്‍ഡ് കോമാന് നിയമിക്കപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്സലോണ നേരിട്ടത് വന്‍ പ്രതിസന്തി ആയിരുന്നു.ക്ലബിനേ ഏറ്റെടുക്കാന്‍ പറ്റിയ ഒരു കോച്ച് ലഭിക്കാത്തതിനാല്‍ അവര്‍ രണ്ട് ദിവസം തീ തിന്നു.ഇനി കോമാന് നിലവിലെ ബാഴ്സയെ നയിക്കുക എന്നത് ചിലറ കാര്യം അല്ല.
ടീമിലെ പല പ്രമുഘ താരങ്ങള്‍ക്കും വയസായതും ക്ലബിലെ നടപടികളില്‍ താരങ്ങളുടെ കൈകടത്തലും അദ്ദേഹത്തിന് നിയന്ത്രിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം.ബാഴ്സലോണയില്‍ വെറും നാല് താരങ്ങളെ മാത്രമേ നിലനിര്‍ത്തൂ എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.അത് എത്രത്തോളം ശരിയാണ് എന്ന് ഇനി വേണം കണ്ടറിയാന്‍.ഹോളണ്ട് താരം വാന്‍ ഡി ബീക്ക് ബാഴ്സയിലേക്ക് വരും എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.






































