ഡേവിഡ് സില്‍വ റയല്‍ സോസി സോസിഡാഡിലേക്ക്
മുൻ മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഡേവിഡ് സിൽവയെ സൌ ജന്യ ട്രാൻസ്ഫറിൽ വഴി സൈന്‍ ചെയ്തതായി റയൽ സോസിഡാഡ് സ്ഥിരീകരിച്ചു.34 കാരൻ 2022 ലെ സമ്മര്‍ വരെ രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു.ഈ നീക്കം ഫുട്ബോള്‍ ലോകത്തിനെ തന്നെ ഞെട്ടിച്ചു.അദ്ദേഹം ഇറ്റാലിയന്‍ ക്ലബ് ലാസിയോവില്‍ ചേരും എന്നായിരുന്നു ഇത്രയും കാലം വാര്‍ത്തകള്‍ വന്നിരുന്നത്.
തൊട്ടുപിന്നാലെ റയൽ സോസിഡാഡിന്റെ വെബ്‌സൈറ്റ് തകർന്നു, ഇടപാടിന്റെ വിശദാംശങ്ങൾ അറിയാൻ ആരാധകർ എല്ലാവരും കൂടി സൈറ്റില്‍ കേറിയതിനാല്‍ ഓണ്‍ലൈന്‍ ട്രാഫിക് മൂലം കുറച്ച് നേരത്തേക്ക് ശീഅത്തു പ്രവര്‍ത്തനരഹിതം ആയി.അദ്ദേഹം സിറ്റിയിലേക്ക് പോകുന്നതിന് മുന്‍പ് വലന്‍സിയന്‍ താരം ആയിരുന്നു.പത്ത് കൊല്ലത്തോളം സിറ്റിയില്‍ പ്രവര്‍ത്തനം നടത്തിയ സില്‍വയുടെ പ്രതിമ സ്റ്റേഡിയത്തിന് പുറത്തു നിര്‍മിക്കും എന്ന് ക്ലബ് അതികൃതര്‍ ഇന്നലെ അറിയിച്ചു.






































