അബിദാല്‍ എങ്ങും പോയേക്കില്ല ബാഴ്സയില്‍ തുടരും
ചാമ്പ്യന്‍സ് ലീഗിലെ വന്‍ പരാജയത്തിന് കാരണം മുന്‍ താരമായിരുന്ന എറിക്ക് അബിദാലിന്‍റെ മോശം സൈനിങ്ങുകള്‍ കാരണം ആണ് എന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നതിനാല്‍ അദ്ദേഹത്തെ ക്ലബ് പറഞ്ഞ് വിടും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ഇന്നലെ വൈക്കിട്ട് വന്ന വാര്‍ത്തകള്‍ പ്രകാരം സ്പോർട്ടിംഗ് ഡയറക്ടർ എറിക് അബിദാലിനെ ക്ലബ്ബിന്റെ സ്ഥാനത്ത് നിർത്താൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂ തീരുമാനിച്ചു എന്ന വാര്‍ത്ത കോപ് റിപ്പോര്‍ട്ട് ചെയ്തു.
അബിദാലിന് ഒരു അവസരം കൂടി നല്‍കാന്‍ ക്ലബ് പ്രസിഡന്‍റ് ആഗ്രഹിക്കുന്നുവത്രേ.അബിദാലിന്‍റെ വരവോടെ ആണ് ടീമില്‍ ഫ്രഞ്ച് താരങ്ങളുടെ വരവ് തുടങ്ങിയത്.ഗ്രീസ്മാന്‍,ഡെംബേലെ,ലെംഗ്ലറ്റ്,എന്നിവര്‍ എല്ലാം അബിദാല്‍ വന്നതിനു ശേഷം ബാഴ്സലോണ സൈന്‍ ചെയ്ത ഫ്രഞ്ച് താരങ്ങള്‍ ആണ്.






































