Foot Ball Top News

അങ്ങനെ നാടകം തീരുന്നു കോയിമാന്‍ ബാഴ്സലോണ കോച്ച് ആയേക്കും

August 18, 2020

അങ്ങനെ നാടകം തീരുന്നു കോയിമാന്‍ ബാഴ്സലോണ കോച്ച് ആയേക്കും

റൊണാൾഡ് കോമാൻ ബാഴ്‌സലോണയുടെ പുതിയ മാനേജര്‍ ആയി സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ച് കഴിഞ്ഞു.എന്നാൽ ലാ ലിഗ ക്ലബ് അവരുടെ നിലവിലെ ബോസിനെ മോചിപ്പിക്കുന്നതിന് ആദ്യം ഡച്ച് എഫ്എയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.കോമാനെ മോചിപ്പിക്കാനുള്ള ഫീസ് സംബന്ധിച്ച് ഡച്ച് ഫുട്ബോൾ അധികൃതരുമായി ബാഴ്സ അധികൃതർ ചർച്ചകൾ നടത്തിവരികയാണെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

 

ഇന്നലെ ക്ലബ് പ്രസിഡന്‍റ് ബാര്‍ത്തോമ്യു സെറ്റിയനെ പുറത്താക്കിയതായി പരസ്യമായി അറിയിച്ചിരുന്നു.കോമാന്‍ ബാഴ്സയില്‍ മുന്പ് കളിച്ചതിനാല്‍ ക്ലബിലെ കാര്യങ്ങളും ചുറ്റുപാടുകളും മറ്റും അദ്ദേഹത്തിന് അറിയും.അദ്ദേഹം ചുമതല ഏല്‍ക്കുകയാണെങ്കില്‍ ഇനി യൂറോ 2021 ല്‍ ഹോളണ്ട് നാഷ്ണല്‍ ടീമിനെ  ആര് മാനേജ് ചെയും അങ്ങനെ പല ചോദ്യങള്‍ക്കും ഉത്തരം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

Leave a comment