യൂറോപ്പ ഫൈനല്‍ സെവിയ vs ഇന്‍റര്‍ മിലാന്‍
അങ്ങനെ 2009-2010 സീസണ് ശേഷം ഇന്‍റര്‍ മിലാന്‍ ആദ്യമായി ഒരു യൂറോപ്യന്‍ മല്‍സരത്തിന്റെ ഫൈനലില്‍ എത്തി.എതിരിലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്‍റര്‍ മിലാന്‍ ഷക്തറിനെ പരാജയപ്പെടുത്തിയത്.ഇനി ഇന്‍റര്‍ മിലാന്‍ ഈ വരുന്ന ശനിയാഴ്ച്ച സെവിയയെ ഫൈനലില്‍ നേരിടും.ഇന്‍റര്‍ മിലാന് വേണ്ടി ലൌത്താറോ മാര്‍ട്ടിനസും റൊമേലൂ ലൂക്കാക്കുവും ഇരട്ട ഗോളുകളും ഡാനിലോ ഡി അംബ്രോസിയോ ഒരു ഗോളും നേടി.
മല്‍സരം തുടങ്ങി 19 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി മാര്‍ട്ടിനസ് ഇന്‍ററിന് ലീഡ് നേടി കൊടുത്തു.ആദ്യ പകുതി തീരുമ്പോള്‍ വെറും ഊര് ഗോള്‍ ലീഡ് മാത്രമാണ് ഇന്‍ററിന് ഉണ്ടായിരുന്നത്.രണ്ടാം പകുതിയില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചടിച്ച ഇന്‍റര്‍ എതിരിലാത്ത അഞ്ച് ഗോളിന് വിജയം നേടി.






































