Foot Ball Top News

സില്‍വക്ക് എത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിമ പണിയുമെന്ന് മാഞ്ചെസ്റ്റര്‍ സിറ്റി

August 17, 2020

സില്‍വക്ക് എത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിമ പണിയുമെന്ന് മാഞ്ചെസ്റ്റര്‍ സിറ്റി

ഈ വേനൽക്കാലത്ത് ക്ലബ് വിടുന്ന ഡേവിഡ് സിൽവയുടെ സ്മരണയ്ക്കായി മാഞ്ചസ്റ്റർ സിറ്റി ഒരു പ്രതിമ പണിയാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.എത്തിഹാദ് സ്റ്റേഡിയത്തിന് വെളിയില്‍ സ്ഥാപിക്കുന്ന പ്രതിമ അദ്ദേഹത്തിന് പത്ത് കൊല്ലം സിറ്റിയില്‍ തുടര്‍ന്നതിന് ക്ലബ് നല്‍കുന്ന ആദര സൂചകം ആണ്.സിറ്റിയില്‍  മികച്ച സ്പെല്‍ തീര്‍ത്ത സില്‍വ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിയോണിനോട് തോറ്റ് പുറത്തായത് വലിയ തിരിച്ചടിയായി.

 

ജൂലൈയിൽ നോർവിച്ചിനെതിരായ അവസാന പ്രീമിയർ ലീഗ് മത്സരത്തെത്തുടർന്ന് സിറ്റി ചെയർമാൻ ഖൽദൂൺ അൽ മുബാറക് പ്രതിമ പണിയാനുള്ള പദ്ധതിയെക്കുറിച്ച് കളിക്കാരനെ സ്വകാര്യമായി അറിയിച്ചതായി ക്ലബ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹം ഇനി ഇറ്റാലിയന്‍ ക്ലബ് ലാസിയോയില്‍ പോകും എന്നാണ് വാര്‍ത്തകള്‍ വരുന്നത്.

Leave a comment