Foot Ball Top News

യൂറോപ്പയില്‍ ഇന്ന് രണ്ടാം സെമി

August 17, 2020

യൂറോപ്പയില്‍ ഇന്ന് രണ്ടാം സെമി

ഇന്നലെ ആദ്യ യൂറോപ്പ സെമി ഫൈനല്‍ കണ്ട് അമ്പരന്ന ആരാധകര്‍ക്ക് ആവേശം നല്‍കുന്ന രണ്ടാം സെമി ഫൈനല്‍ മല്‍സരം നാളെ പുലര്‍ച്ചെ നടക്കും.നാളെ ഇന്ത്യന്‍ സമയം പാന്ത്രണ്ടര മണിക്ക് എസ്പ്രിട്ട് അരീനയില്‍ വച്ച് ഇന്‍റര്‍ മിലാനും യുക്രൈന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബായ ഷക്തറിനെ നേരിടും.

 

2009 – 2010 ചാമ്പ്യന്‍സ് ലീഗ് നേടിയത്തിനു ശേഷം ആദ്യമായാണ് ഇന്‍റര്‍ ഒരു യൂറോപ്യന്‍ പോരാട്ടത്തിന്റെ സെമി വരെ എത്തുന്നത്.ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയത് 2005 ചാമ്പ്യന്‍സ് ലീഗില്‍ ക്വാളിഫയിങ് മല്‍സരത്തില്‍ വച്ചാണ്.അന്ന് രണ്ടു മല്‍സരത്തിലും 3-1 നു വിജയം നേടി ഇന്‍റര്‍.കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്‍റര്‍ മിലാന്‍ നേരിട്ടത് ലേവര്‍ കുസ്സനെ ആയിരുന്നു.ഇന്ന്  വിജയം നേടുന്നവര്‍ ഈ വരുന്ന ശനിയാഴ്ച്ച സെവിയയെ റെയ്ന്‍ എനര്‍ജി സ്റ്റേഡിയത്തില്‍ വച്ച് നേരിടും.

Leave a comment