Foot Ball Top News

ഒരു നാള്‍ വരും ഓസിലിനോട് അലന്‍ സ്മിത്ത്

August 17, 2020

ഒരു നാള്‍ വരും ഓസിലിനോട് അലന്‍ സ്മിത്ത്

“ഈ പാഴായ വർഷങ്ങളിൽ പശ്ചാത്തപിക്കും ” മെസൂട്ട്   ഓസിലിന് മുന്നറിയിപ്പ് നൽകിയി മുന്‍ ഇംഗ്ലിഷ്  താരമായിരുന്ന അലന്‍ സ്മിത്ത്.ലോകകപ്പ് ജേതാവായ ഓസില്‍  ആഴ്സണലിലെ കരാറിന്റെ അവസാന 12 മാസങ്ങൾ തീരുന്നത് വരെ അവിടെ തുടരാന്‍ ആഗ്രഹിക്കുന്നത് സ്മിത്തിനെ വിഷമിപ്പിക്കുന്നു.ക്ലബില്‍ ഒറ്റപ്പെട്ട് പോയ അദ്ദേഹം ടീം വിട്ടാല്‍ ഓസിലിന് നല്‍കുന്ന ഉയര്‍ന്ന വേതനം വച്ച് പുതിയ യുവ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ആകുമെന്നാണ് ആഴ്സണലിന്റെ വിശ്വാസം.

 

സ്കൈ സ്പോര്‍ട്ട്സ് നടത്തിയ അഭിമുഘത്തില്‍ സംസാരിച്ച സ്മിത്ത് പറഞ്ഞത് ഇങ്ങനെ “ഓസിലിനെ വച്ച് ടീം ഉണ്ടാക്കാന്‍ അര്‍ട്ടേറ്റയ്ക്ക് കഴിയില്ല.അദ്ദേഹത്തിന്റെ ഗെയിം പ്ലാനില്‍ ഓസില്‍ ഇല്ല.പക്ഷേ ഓസില്‍ ഇപ്പോഴും ആഴ്സണല്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ല.ഈ പഴക്കിയ സമയം ഓര്‍ത്ത് അദ്ദേഹം ഒരു നാള്‍ വിലപിക്കും.”

Leave a comment