Foot Ball Top News

അമ്പിനും വില്ലിനും അടുക്കാതെ മെസ്സി

August 17, 2020

അമ്പിനും വില്ലിനും അടുക്കാതെ മെസ്സി

മെസ്സി ബാഴ്സലോണ വിടുന്നു എന്ന വാര്‍ത്ത നമ്മള്‍ അടിക്കടി കേള്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ പഴയ ആ ത്രില്‍ ഇല്ല.എന്നാല്‍ ഇപ്പോള്‍ കളി കാര്യം ആകുന്ന മട്ടാണ്.മെസിക്ക് ഇപ്പോള്‍ ബാഴ്സലോണയില്‍ നിന്ന് പോകണം എന്ന് ഉറച്ച തീരുമാനം ആണ് എന്നാണ് സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റ് ആയ മാര്‍സെലോ ബെച്ച്ലര്‍ പറയുന്നത്.

ഈ വാര്‍ത്ത ശരിവക്കും വിധത്തില്‍ ആണ് യൂറോപ്പിലെ മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് നല്‍കുന്നത്.ഇ‌എസ്‌പി‌എന്‍ പറഞ്ഞത് ഇങ്ങനെ ബാഴ്സക്ക് രണ്ട് ഓപ്ഷന്‍ ആണ് ഉള്ളത്, ഒന്നുകില്‍ ബാര്‍ത്തോമ്യു അല്ലെങ്കില്‍ ലയണല്‍ മെസ്സി ഇവരില്‍ ഒരാള്‍ ക്ലബില്‍ തുടരും.അതിനാല്‍ ഈ വട്ടം ശരിക്കും മെസ്സി ക്ലബ് വിടാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു കാണുന്നുണ്ട്.

Leave a comment