Foot Ball Top News

അടി തെറ്റി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

August 17, 2020

അടി തെറ്റി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ഇന്ന് രാവിലെ നടന്ന യൂറോപ്പ ലീഗ് സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി.ഇതോടെ യുണൈറ്റഡിന്‍റെ ഈ സീസണിലെ യൂറോപ്പ ലീഗ് മോഹങ്ങള്‍ക്ക് ദാരുണാന്ദ്യം.സ്പാനിഷ് ടീമായ സെവിയ യുണൈറ്റഡിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്.യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെര്‍ണാണ്ടസും സെവിയക്ക് വേണ്ടി സൂസോ ലൂക്ക് ഡി യോങ് എന്നിവരുമാണ് ഗോള്‍ നേടിയത്.

 

എല്ലാ പ്രമുഘ മുന്‍ താരങ്ങളും ചില ഫുട്ബോള്‍ പണ്ഡിറ്റുകളും ഈ യൂറോപ്പ ലീഗ് സീസണ്‍ യുണൈറ്റഡ് കൊണ്ട് പോകുമെന്ന് പ്രവചിച്ചിരുന്നു.മല്‍സരത്തിന്റെ 9 ആം മിനുട്ടില്‍ തന്നെ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി ബ്രൂണോ യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു.26 ആം മിനുട്ടില്‍ മറുപടിയായി സൂസോ സെവിയക്ക് വേണ്ടി വല്ല കുലുക്കി.ഒരു സമയത്ത് മല്‍സരം സമനിലയില്‍ കലാശിക്കും എന്ന് തോന്നിച്ചെങ്കിലും 78 ആം മിനുട്ടില്‍ സെവിയയുടെ വിജയ ഗോള്‍ പിറന്നു.ലൂക്ക് ഡി യോങ് നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ സെവിയ ഉറോപ്പ ലീഗ് ഫൈനലിലേക്ക് കടന്നു.

Leave a comment