Foot Ball Top News

ഡേവിസിന് ലഭിക്കുന്ന ലോക ശ്രദ്ധ തന്നെ സന്തോഷവാന്‍ ആക്കുന്നു എന്ന് മുന്‍ നൈജീരിയന്‍ കൊച്ചു

August 16, 2020

ഡേവിസിന് ലഭിക്കുന്ന ലോക ശ്രദ്ധ തന്നെ സന്തോഷവാന്‍ ആക്കുന്നു എന്ന് മുന്‍ നൈജീരിയന്‍ കൊച്ചു

നൈജീരിയന്‍ മാനേജറായ സണ്‍ഡേ ഒലീസെഹ് ബയേണ്‍ മ്യൂണിക്ക് യുവ താരമായ അല്‍ഫോണ്‍സോ ഡേവിസിന് ലഭിക്കുന്ന ലോക ശ്രദ്ധ തന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു എന്ന് വെളിപ്പെടുത്തി.ഘാനയിൽ ജനിച്ച ഫുൾ ബാക്ക്, അന്താരാഷ്ട്ര രംഗത്ത് കാനഡക്ക് വേണ്ടി കളിക്കുമെന്ന് പറഞ്ഞിരുന്നു.വെള്ളിയാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സിയെ മെരുക്കുകയും ബാഴ്സലോണയുടെ പ്രതിരോധത്തിന് നിരന്തരമായ ഭീഷണിയായിരുന്നു ഡേവിസ്.

 

 

എസ്റ്റാഡിയോ ഡാ ലൂസിൽ 63-ാം മിനിറ്റിൽ ബയേണിന്റെ അഞ്ചാം ഗോൾ നേടാൻ ജോഷ്വ കിമ്മിച്ചിനെ സഹായിക്കുന്നതിൽ ഡേവിസ് കാണിച്ചത് പലരും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നു.സണ്‍ഡേ ഒലീസെഹ് ട്വിറ്ററില്‍ ആണ് ഡേവീസിനെ പുകഴ്ത്തി പറഞ്ഞത്.സ്കില്‍സ്,വേഗത,വിഷന്‍ ഇവയെല്ലാം ഒത്തുചേര്‍ന്ന താരമാണ് ഡേവിസ് എന്നുമാണ്  അദ്ദേഹം ട്വീറ്റ് ചെയ്തത്.

Leave a comment