ക്ലോപ് ഈ സീസണിലെ മികച്ച പ്രീമിയര്‍ ലീഗ് മാനേജര്‍
ലിവർപൂൾ ബോസ് യൂർഗൻ ക്ലോപ്പിനെ 2019-20 സീസണിലെ പ്രീമിയർ ലീഗ് മാനേജരായി തിരഞ്ഞെടുത്തു.30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ലിവര്‍പ്പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടുന്നത്.ക്ലോപ്പിന്റെ ആദ്യ 27 കളികളിൽ തോൽവിയറിയാതെ പോയി.ഏഴ് റൗണ്ട് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ തന്നെ അവര്‍ ടൈറ്റിൽ നേടി കഴിഞ്ഞു.
ജർമ്മൻ ഹെഡ് കോച്ച് കഴിഞ്ഞ മാസം ലീഗ് മാനേജർസ് അസോസിയേഷൻ മാനേജർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രീമിയർ ലീഗ് സമ്മാനം അദ്ദേഹം സഹ നോമിനികളായ ഫ്രാങ്ക് ലാംപാർഡ്, ബ്രണ്ടൻ റോജേഴ്സ്, ക്രിസ് വൈൽഡർ എന്നിവരെക്കാൾ പോയിന്‍റുകള്‍ നേടിയാണ്.അതേസമയം, ലിവർപൂൾ റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് സീസൺ യംഗ് പ്ലെയർ ഓഫ് സീസൺ സമ്മാനം കരസ്ഥമാക്കി.






































