അങ്ങനെ സെറ്റിയന്റെ കാര്യത്തിലും തീരുമാനം ആയി
എട്ട് മാസത്തിൽ താഴെ ഉള്ള സര്‍വീസിന് ശേഷം ക്വിക്ക് സെറ്റിയനുമായുള്ള ബന്ധം ഒഴിവാക്കാന്‍ ബാഴ്സ തീരുമാനിച്ചതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.ചാമ്പ്യൻസ് ലീഗ് പ്രകടനത്തിന് നിമിഷങ്ങൾക്ക് ശേഷമാണ് തീരുമാനം എടുത്തത് എന്നാണ് പറയുന്നത്.ഒഫീഷ്യല്‍ ആയി ഒന്നും തന്നെ പറഞ്ഞിട്ടില്ല എങ്കിലും സെറ്റിയന് ജോലി നിലനിര്‍ത്താന്‍ ഉള്ള സാധ്യത വളരെ കുറവ് ആണ്.
മുൻ ബെറ്റിസ് കോച്ച് ജൂലൈയിൽ ലാ ലിഗയില്‍ റയൽ മാഡ്രിഡിനോട് തോറ്റു, തുടർന്ന് ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന്റെ കയ്യിൽ 8-2 എന്ന സ്കോറിനാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്.ഈ രണ്ടു മല്‍സരങ്ങളും അദ്ദേഹത്തിന്റെ ബ്ലാക്ക് മാര്‍ക്കുകള്‍ ആയിരിക്കും.കൂടാതെ ലാലിഗയിലെ മേധാവിത്വവും ബാഴ്സലോണക്ക് നഷ്ട്ടമായി.ടീമില്‍ പുതിയ മാറ്റങ്ങള്‍ വരും എന്ന് ക്ലബ് പ്രസിഡന്റ് പറഞ്ഞു.






































