ഭാവിയെ കുറിച്ച് ഒന്നും പറയാതെ സെറ്റിയെന്‍
വെള്ളിയാഴ്ച ബയേൺ മ്യൂണിക്കിന്റെ കയ്യിൽ നിന്നും കറ്റാലൻ ചരിത്രത്തിലെ ഏറ്റവും മോശം തോൽവിയിലേക്ക് നയിച്ചതിന് ശേഷം തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രതികരിക്കാൻ ബാഴ്‌സ കോച്ച് ക്വിക്ക് സെറ്റിയൻ വിസമ്മതിച്ചു.ഓരോ സീസണിലും കഴിയും തോറും പ്രകടനം മോശമായി വരുന്ന ബാഴ്സ ഇനി എന്താണ് ചെയാന്‍ പോകുന്നത് എന്ന് കണ്ടറിയണം.
“കടുത്ത വേദനാജനകമായ തോൽവിയായിരുന്നു അത്.ടീം അമ്പരന്നു,ഞങ്ങൾ വളരെ നന്നായി ആരംഭിച്ചു. പക്ഷേ ബയേണിന്റെ ആധിപത്യം ഞങ്ങൾക്ക് താങ്ങാവുന്നതിലും അധികം ആയിരുന്നു.ഇപ്പോള്‍ എല്ലാവരുടെയും നോട്ടം എന്‍റെ നേര്‍ക്ക് ആണെന്ന് എനിക്ക് അറിയാം.തല്‍ക്കാലം ഞാന്‍ അത് ചിന്തിക്കുന്നില്ല.ഇത്രയും വേദാനാജനകമായ തോല്‍വി നേരിട്ടത്തില്‍ ഞാന്‍ വളരെ അധികം വിഷണ്ണന്‍ ആണ്.” അദ്ദേഹം മോവിസ്റ്റാറിനോട് പറഞ്ഞു.






































