Foot Ball Top News

ചാമ്പ്യന്‍സ് ലീഗില്‍ ആരും തന്നെ ഫേവറിറ്റ്സ് അല്ല – പെപ് ഗാര്‍ഡിയോള

August 15, 2020

ചാമ്പ്യന്‍സ് ലീഗില്‍ ആരും തന്നെ ഫേവറിറ്റ്സ് അല്ല – പെപ് ഗാര്‍ഡിയോള

13 തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന് എതിരെ  മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം തങ്ങളെ യുസിഎല്‍ ഫേവറിറ്റ്സ് ആക്കുന്നില്ല എന്നും, “ഫൂട്ബാളില്‍ എന്തും  സംഭവിക്കാം” എന്നും  പെപ് ഗ്വാർഡിയോള പറഞ്ഞു.ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ ട്രോഫി നേടുകയെന്ന ലക്ഷ്യത്തോടെ ലിസ്ബണിൽ സിറ്റി നേരിടാന്‍ പോകുന്നത് ലിയോണിനെ ആണ്.കടലാസിലെ കരുത്തര്‍ സിറ്റി ആണെങ്കിലും ലിയോണിനെ വകവെക്കാതിരിക്കാന്‍  പെപ്പിന്  കഴിയില്ല.

 

“തീർച്ചയായും ഈ മത്സരത്തിലെ രാജാക്കന്മാരെ തോൽപ്പിക്കുന്നത് വളരെ പ്രധാനമായിരുന്നു, എന്നാൽ നിങ്ങൾ ഈ മത്സരം കളിക്കുമ്പോൾ എന്തും  സംഭവിക്കാം.ചാമ്പ്യന്‍സ് ലീഗില്‍ ആരും തന്നെ ഫേവറിറ്റ്സ് അല്ല.യൂറോപ്പിലെ ഏല മികച്ച ക്ലബുകളും ഇവിടെ മല്‍സരിക്കാന്‍ എത്തും എല്ലാ ടീമുകള്‍ക്കും സാധ്യത ഒരു പോലെയാണ്.ആരും തന്നെ ഫേവറിറ്റ്സ് അല്ല.”മല്‍സരത്തിന് മുന്നോടിയായി പെപ് വെളിപ്പെടുത്തി.

Leave a comment