Foot Ball Top News

ബാഴ്സക്ക് ഇപ്പോള്‍ വേണ്ടത് മൊത്തത്തില്‍ ഉള്ള മാറ്റം എന്ന് ജെറാര്‍ഡ് പിക്ക്വെ

August 15, 2020

ബാഴ്സക്ക് ഇപ്പോള്‍ വേണ്ടത് മൊത്തത്തില്‍ ഉള്ള മാറ്റം എന്ന് ജെറാര്‍ഡ് പിക്ക്വെ

ഭാവിയിൽ ഉണ്ടാകുന്ന അപമാനങ്ങൾ ഒഴിവാക്കാൻ ബാഴ്‌സലോണയ്ക്ക് മൊത്തത്തിലുള്ള മാറ്റങ്ങൾ ആവശ്യമാണെന്ന് ജെറാർഡ്  പിക്ക്വെ സമ്മതിച്ചു.ഇനി അഥവാ ക്ലബ്ബിലെ സ്വന്തം സ്ഥാനം ഒഴിവായാലും കുഴപ്പമില്ല ക്ലബ് മികച്ച രീതിയില്‍ ആയാല്‍ മതിയെന്നും അദ്ദേഹം വെളിപ്പെടുത്തി.ബയേണ്‍ മ്യൂണിക്കുമായുള്ള മല്‍സരത്തിന് ശേഷം റിപ്പോര്‍ട്ടര്‍മാരോട് സംസാരിച്ച പിക്ക്വെ താരങ്ങളുടെ പേര്‍ എടുത്ത് പറഞ്ഞില്ല.

“നാണകേട്,എനിക്ക് ലജ്ജ തോന്നുന്നു.ഇതുപോലെ കളിച്ചാല്‍ യൂറോപ്പില്‍ സ്ഥാനം ഉണ്ടാകില്ല.ഇത് ആദ്യത്തേതോ രണ്ടാമത്തേതോ മൂന്നാമത്തെ തവണയോ അല്ല. ഇത് വളരെ ബുദ്ധിമുട്ടാണ്.മാറേണ്ടത് നമ്മള്‍ തന്നെയാണ്.ക്ലബിന് മാറ്റങ്ങൾ ആവശ്യമാണ്, ഞാൻ പരിശീലകനെക്കുറിച്ചോ കളിക്കാരെക്കുറിച്ചോ സംസാരിക്കുന്നില്ല. ആരെയും ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഘടനാപരമായി ഞങ്ങൾക്ക് എല്ലാത്തരം മാറ്റങ്ങളും ആവശ്യമാണ്.ഇനി അതല്ല പുതിയ താരങ്ങള്‍ വരുകയാണെങ്കില്‍ പുറത്ത് പോകാന്‍ എനിക്കും മടിയില്ല.” അദ്ദേഹം മോവിസ്റ്റാറിനോട് പറഞ്ഞു.

Leave a comment