Foot Ball Top News

വീണ്ടും യുസിഎലില്‍ കാലിടറി ബാഴ്സലോണ

August 15, 2020

വീണ്ടും യുസിഎലില്‍ കാലിടറി ബാഴ്സലോണ

അങ്ങനെ ഈ വര്‍ഷവും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും നാണംകെട്ട തോല്‍വിയുമായി ബാഴ്സലോണ പുറത്തായി.ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്സലോണ തോറ്റത് രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കാണ്.ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ നാം കണ്ടത് പൊരിഞ്ഞ പോരാട്ടം ആയിരുന്നു.ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയത് 2015 യുസിഎല്‍ സെമി ഫൈനലില്‍ വച്ചാണ്.

 

മല്‍സരം തുടങ്ങി മിനുട്ടുകള്‍ ആയപ്പോള്‍ തന്നെ വിജയം ബയേണ്‍ മ്യൂണിക്ക് വിജയം നേടുമെന്ന് ഉറപ്പായിരുന്നു.ബാഴ്സയെ അവരുടെ ഹാഫില്‍ പോലും കളി മെനയാന്‍ ബയേണ്‍ മ്യൂണിക്കിന്‍റെ താരങ്ങള്‍ അനുവദിച്ചില്ല.കൃത്യമായ  ലോങ് പാസിന്  പേര്കേട്ട   ടെര്‍ സ്ട്രഗന് പോലും തുടക്കം മുതല്‍ ശ്വാസം നേരെ വിടാന്‍ അവര്‍ അനുവദിച്ചില്ല.ബയേണ്‍ മ്യൂണിക്കിന് വേണ്ടി മുള്ളര്‍,പെരിസിച്ച്,ഗ്നാബ്രികിമിച്ച്,ലെവന്ദോസ്കി,കുട്ടീഞ്ഞോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബാഴ്സയുടെ ഗോള്‍ സ്കോറര്‍മാര്‍ സുവാരസും പിന്നെ ബയേണ്‍ താരമായ ഡേവിഡ് അലാബയുടെ ഓണ്‍ ഗോളുമായിരുന്നു.

 

Leave a comment