ഞങ്ങള്‍ കളിക്കുന്നത് മെസ്സിക്കെതിരെ അല്ല ബാഴ്സക്കെതിരെയാണ് എന്ന് ബയേണ്‍ കോച്ച്
ലയണൽ മെസ്സിക്കായി ബയേൺ മ്യൂണിക്ക് പദ്ധതികൾ തയ്യാറാക്കുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണ ടീമിന്റെ ബാക്കി താരങ്ങളില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് ഹാൻസി ഫ്ലിക്കിന് നന്നായി ബോധം ഉണ്ടെന്ന് വെളിപ്പെടുത്തി.ഫ്ലിക്കിന്റെ പ്രീ-മാച്ച് വാർത്താ സമ്മേളനത്തിലെ ചോദ്യങ്ങൾ ബാഴ്സയുടെ പത്താം നമ്പർ നല്കുന്ന ഭീഷണിയെ കേന്ദ്രീകരിച്ചായിരുന്നു, എന്നിട്ടും പ്രധാന പരിശീലകൻ മെസ്സിയേക്കാൾ കൂടാതെ വേറെയും ഭീഷണികള്‍ അദ്ദേഹം നേരിടുന്നുണ്ട് എന്ന് മാധ്യമപ്രവർത്തകരെ ഓർമ്മിപ്പിക്കാൻ ഫ്ലിക്ക് ശ്രദ്ധാലുവായിരുന്നു.
ഞങ്ങള്‍ ഇറങ്ങുന്നത് മെസ്സിക്കെതിരെ അല്ല ബാഴ്സലോണക്ക് എതിരാണ്.വേറിട്ടുനിൽക്കുന്ന ഒരേയൊരു കളിക്കാരൻ മെസ്സി മാത്രമല്ല.ജെറാര്‍ഡ് പിക്വെ,ഇവാന് റാകിട്ടിച്ച്,മാര്‍ക്ക് ആന്ദ്രെ ടെര് സ്ട്രഗന്,ലൂയിസ് സുവാരസ് എന്നിങ്ങനെ പല വേള്‍ഡ് ക്ലാസ് താരങ്ങളും അവരുടെ പക്കല്‍ ഉണ്ട്.ഞങ്ങള്‍ അവരെയും ഒരുപോലെ ഭയക്കുന്നു.” അദ്ദേഹത്തിന്റെ വാക്കുകള്‍.






































