മെസ്സിയുടെ കാര്യം അല്‍ഫോണ്‍സോ ഡേവിസ് നോക്കിക്കോളും എന്ന് മ്യൂണിക്ക് സിഇഒ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണ ക്യാപ്റ്റന്‍ ലയണൽ മെസ്സിയെ കൈകാര്യം ചെയ്യാൻ അൽഫോൻസോ ഡേവിസിന് കഴിവുണ്ടെന്ന് ബയേൺ മ്യൂണിക്ക് സിഇഒ കാൾ-ഹൈൻസ് റുമെനിഗെ പറഞ്ഞു.19 വയസുള്ള ഡേവിസ്, 2019 ജനുവരിയിൽ വാൻകൂവർ വൈറ്റ്കാപ്സിൽ നിന്ന് ബയേണിൽ ചേർന്നെങ്കിലും ഈ സീസണിൽ തന്നെ ഹാൻസി ഫ്ലിക്കിന്റെ ആദ്യ ടീമിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
“അൽഫോൻസോയ്ക്ക് ഇത് മികച്ച ഒരു സീസൺ ആയിരുന്നു, കൂടാതെ സീസണിലെ റൂക്കി ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.മെസ്സി ഇടതുവശത്ത് കളിക്കുകയാണെങ്കിൽ, അൽഫോൺസോ അദ്ദേഹത്തിന്റെ കാര്യം നോക്കിക്കോളും. ഇത് വളരെ ബുദ്ധിമുട്ടുള്ളതും എന്നാൽ രസകരവുമായ ഒരു ജോലിയായിരിക്കും. ഡേവിസിനെ ഈ സീസണിൽ അത്രക്ക് ആരും തന്നെ മറികടന്നിട്ടില്ല.”അദ്ദേഹം സ്കൈ സ്പോര്‍റ്റ്സ് ജര്‍മനിയോട് പറഞ്ഞു.






































