യുസിഎല്‍ മെസ്സിയുടെ റെകോര്ഡിന് ഒപ്പം എത്തി നെയ്മര്‍
ഇന്നലത്തെ മല്‍സരത്തില്‍ നെയ്മറിന്റെ പ്രകടനം ശ്രദ്ധേയം ആയിരുന്നു.ഇന്നലെ അദ്ദേഹം ഗോളൊന്നും നേടിയിലെങ്കിലും മല്‍സരത്തില്‍ ഉടനീളം നെയ്മര്‍ അറ്റ്ലാന്റയ്ക്ക് തലവേദന സൃഷ്ട്ടിച്ച് കൊണ്ടിരിന്നിരുന്നു.ഇന്നലത്തെ മല്‍സരത്തില്‍ ഏറെ കാലത്തെ തന്റെ പ്രിയ സുഹൃത്തായ മെസ്സിയുടെ റെകോര്‍ ഡിന് ഒപ്പം എത്തിയിരിക്കുകയാണ് നെയ്മര്‍ .ഒരു ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രിബിള്‍ ചെയ്ത മെസ്സിയുടെ പന്ത്രണ്ട് കൊല്ലാതെ റെകോര്ഡിന് ഒപ്പമാണ് നെയ്മര്‍ എത്തിയത്.
2008 ല്‍ മെസ്സി മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള മല്‍സരത്തില്‍ 16 ഡ്രിബിളുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.ഇത്രയും കാലം ആരും തന്നെ മാറ്റിയെഴുതാത്ത റെകോര്‍ഡ് നെയ്മര്‍ ഇന്നലെ നേടി.അദ്ദേഹവും ഇന്നലെ ചെയ്ത ഡ്രിബിളുകളുടെ എണ്ണം 16 എണ്ണം ആണ്.മല്‍സരശേഷം നെയ്മറിന്റെ പ്രകടനത്തെ അറ്റ്ലാന്റ കോച്ച് ഗാസ്പേരിണി പുകഴ്ത്തിയിരുന്നു.






































