Foot Ball Top News

യുവന്‍റസ് റൊണാള്‍ഡോയെ ബാഴ്സലോണക്ക് വാഗ്ദാനം ചെയ്തെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

August 13, 2020

യുവന്‍റസ് റൊണാള്‍ഡോയെ ബാഴ്സലോണക്ക് വാഗ്ദാനം ചെയ്തെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്‍റസ് തങ്ങളുടെ വരവിലും കവിഞ്ഞ ചിലവ് നിയന്ത്രിക്കാന്‍  ക്രിസ്റ്റിയാനോ റൊണാള്‍ഡോയേ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് വാഗ്ദാനം ചെയ്തു.സാമാന്യ ബോധത്തിന് വിവരാകേടായി തോണിയേക്കാവുന്ന ഈ വാര്‍ത്ത നല്‍കിയത് പ്രസിദ്ധനായ സ്പാനിഷ് പത്രപ്രവര്‍ത്തകനായ ഗുയിലം ബലാഗ് ആണ്.

കൊറോണ മൂലം യുവന്‍റസ് അവരുടെ സാമ്പത്തിക രംഗം ആകെ തകര്‍ന്നിരിക്കുകയാണ്.വരുമാനം ഇല്ലാതെ റൊണാള്‍ഡോയുടെ ഭീമന്‍ വേതനം നല്‍കാന്‍ ക്ലബ് പാട് പെടുന്നുണ്ട് എന്ന് ഇതിന് മുന്നേയും  വാര്‍ത്തകള്‍ വന്നിട്ടുണ്ട്.അടുത്ത സീസണില്‍ റൊണാള്‍ഡോ പിഎസ്ജിക്ക് വേണ്ടി കളിക്കും എന്ന വാര്‍ത്തയും ഇതിനകം വന്നു കഴിഞ്ഞു.ലിയോണുമായുള്ള  പരാജയത്തിന് ശേഷം റൊണാള്‍ഡോ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നുണ്ട്.ക്ലബ് ഡയറക്ക്ടര്‍ റൊണാള്‍ഡോ ടീമിന്‍റെ നെടും തൂണ്‍ ആണെന്ന് പറഞ്ഞതും ഈ അടുത്ത് തന്നെ.

Leave a comment