ഗ്രീസ്മാന് പോര്‍ച്ചുഗലിലേക്ക് പോയത് തന്റെ പ്ലേ സ്റ്റേഷന് കൊണ്ടാണ്
ഈ സീസണില്‍ ബാഴ്സലോണ ഏറ്റവും കടുപ്പമായ മല്‍സരം നേരിടാന്‍ ഒരുങ്ങുകയാണ്.ഇപ്പോള്‍ ബാഴ്സലോണ പോര്‍ച്ചുഗല്‍ നഗരമായ ലിസ്ബണില്‍ ആണ്.നാളെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ ഒരുങ്ങുകയാണ് അവര്‍.കടലാസിലെ കരുത്തര്‍ ബയേണ്ആണെങ്കിലും ബാഴ്സ മുന്നോട്ട് പോകുമെന്ന് പൂര്‍ണ വിശ്വസം ഗ്രീസ്മാന് ഉണ്ട്.അതായിരിക്കണം അദ്ദേഹം ലിസ്ബണിലേക്ക് പുറപ്പെട്ടപ്പോള്‍ തന്റെ പ്ലേ സ്റ്റേഷന് എടുത്തിട്ട് വന്നത്.
ബാഴ്സ വെബ്സൈറ്റ് നടത്തിയ അഭിമുഘത്തില്‍ ആണ് ഗ്രീസ്മാന് ഇത് വെളിപ്പെടുത്തിയത്.”ഓഗസ്റ്റ് 23 വരെ ലിസ്ബണിൽ തുടരാനുള്ള സാധനങ്ങള്‍ എന്റെ സ്യൂട്ട്കേസില്‍ തയ്യാറാണ്.ഞാൻ എന്റെ പ്ലേസ്റ്റേഷൻ പോലും കൊണ്ടുവന്നു.ഞങ്ങള്‍ മല്‍സരത്തിന് വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു.ഇനിയും മുന്നേറാന്‍ ആകും എന്ന് എനിക്ക് ഉറപ്പാണ്.”






































