Foot Ball Top News

ശസ്ത്രക്രിയ വിജയം മൂന്ന് മാസം ഇടവേള കഴിഞ്ഞ് ഡി ലൈറ്റ് എത്തും

August 13, 2020

ശസ്ത്രക്രിയ വിജയം മൂന്ന് മാസം ഇടവേള കഴിഞ്ഞ് ഡി ലൈറ്റ് എത്തും

സെന്റർ ബാക്ക് മാതിസ്  ഡി ലൈറ്റിന്  തോളിൽ ശസ്ത്രക്രിയ നടത്തിയെന്നും മൂന്ന് മാസത്തേക്ക് ഫുട്ബോള്‍ മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തെ  മാറ്റിനിർത്തപ്പെടുമെന്നും യുവന്റസ് അറിയിച്ചു.സെപ്റ്റംബർ 19 ന് പുതിയ  സീരി  എ സീസൺ ആരംഭിക്കുന്നതോടെ ഡച്ച് ഇന്റർനാഷണലിന്  കാമ്പെയ്‌നിന്റെ ആദ്യ രണ്ട് മാസം നഷ്ട്ടമായേക്കും.

 

ഇന്ന് രാവിലെ റോമിലെ യുപിഎംസി സാൽവേറ്റർ മുണ്ടി ക്ലിനിക്കിൽ മാതിസ്  ഡി ലൈറ്റിന്‍റെ  വലതു തോളിൽ  ശസ്ത്രക്രിയ നടത്തിയെന്നും റോമിലെ പ്രസിദ്ധരായ പല ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുതെന്നും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തെന്ന് യുവന്‍റസ് അറിയിച്ചു.യൂറോപ്പിലെ പല വമ്പന്‍ ഓഫറുകളും നിരസിച്ച് യുവന്‍റസില്‍ എത്തിയ മാതിസ് ഡി ലൈറ്റിന് തുടക്കം അത്ര നല്ലതായിരുന്നില്ല.പതിയെ താളം കണ്ടെത്തിയ ഡി ലൈറ്റ് ഇപ്പോള്‍ ടീമിലെ സുപ്രധാന ഘടഖം ആണ്.

Leave a comment