Foot Ball Top News

ഇന്‍ജുറി ടൈമില്‍ ഇരട്ട ഗോള്‍ നേടി തിരിച്ചുവരവ് നടത്തി പിഎസ്ജി

August 13, 2020

ഇന്‍ജുറി ടൈമില്‍ ഇരട്ട ഗോള്‍ നേടി തിരിച്ചുവരവ് നടത്തി പിഎസ്ജി

അങ്ങനെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഏറെ കാലത്തിന് ശേഷം ഫ്രഞ്ച് ചാമ്പ്യന്മാര്‍ പ്രവേശിച്ചു.ഇറ്റാലിയന്‍ ക്ലബായ അറ്റ്ലാന്‍റയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.മല്‍സരം പിഎസ്ജി തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്‍ജുറി ടൈമില്‍ ആണ് രണ്ടു ഗോള്‍ നേടി പിഎസ്ജി വിരോചിതമായ തിരിച്ചുവരവ് നടത്തിയത്.

 

മല്‍സരത്തില്‍ 26 ആം മിനുട്ടില്‍ ഗോള്‍ നേടിയ അറ്റ്ലാന്‍റ ഒരു ഗോളിന്‍റെ ലീഡില്‍ കടിച്ച് തൂങ്ങി നില്‍ക്കാന്‍ നോക്കുകയാണ് ചെയ്തത്.ഒരു പരിതി വരെ അത് വിജയകരം ആകുകയും ചെയ്തു.എന്നാല്‍ കിലിയാന്‍ എംബാപ്പെ എത്തിയത് മുതല്‍ നെയ്മറിന് പിച്ചില്‍ മികച്ച പിന്തുണ നല്‍കാന്‍ അദ്ദേഹത്തിന് ആയി.അറ്റ്ലാന്‍റയ്ക്ക് വേണ്ടി മരിയോ പസാലിക്ക് ഗോള്‍ നേടിയപ്പോള്‍ പിസ്ജിയുടെ ഗോള്‍ സ്കോറര്‍മാര്‍ മാര്‍ക്കിന്യോസ്,എറിക്ക് മാക്സിം ചോപ്പോ മോട്ടിങ് എന്നിവരാണ്.

Leave a comment