Foot Ball Top News

ഒടുവില്‍ പിഎസ്ജിക്ക് ആശ്വാസ വാര്‍ത്ത

August 12, 2020

ഒടുവില്‍ പിഎസ്ജിക്ക് ആശ്വാസ വാര്‍ത്ത

ഈ വരുന്ന ബുധനാഴ്ച്ച അറ്റ്ലാന്‍റയെ നേരിടാന്‍ പിഎസ്ജി ടീമില്‍ കിലിയന്‍ എംമ്പാപേ  ഉണ്ടാകുമെന്ന് ടീം മാനേജര്‍ ആയ തോമസ് ടൂഷെല്‍ അറിയിച്ചു.ജൂലൈ 24 ന് സെന്റ് എറ്റിയേനെതിരായ കൂപ്പെ ഡി ഫ്രാൻസ് ഫൈനലിൽ 21 വയസുകാരൻ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് യുസിഎല്‍ മല്‍സരങ്ങള്‍ നഷ്ട്ടമാകുമെന്ന്   പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, പി‌എസ്‌ജി ബോസ് തോമസ് ടൂഷെല്‍  ഇപ്പോൾ നിർദ്ദേശിച്ചത് എംബപ്പെ പിഎസ്ജിയുടെ ബെഞ്ചില്‍ സ്ഥാനം പിടിക്കും എന്നായിരുന്നു.

 

“ഇന്ന് നല്ല പോലെ പരിശീലനം നടത്തി പ്രത്യേകിച്ച് ഒന്നും സംഭവിച്ചിലെങ്കില്‍ അദ്ദേഹത്തിനെ നാളെ  ടീമില്‍ ഉള്‍പ്പെടുത്തും.അദ്ദേഹത്തിന് ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍  ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക് ഇതോടെ ടീമില്‍ ഉള്ള ആത്മവിശ്വാസവും വര്‍ധിച്ചു.”അദ്ദേഹം മല്‍സരത്തിന് മുന്നോടിയായുള്ള പ്രസ്സ് കോണ്‍ഫറസില്‍ പറഞ്ഞു.

Leave a comment