സെമിയില്‍ പ്രവേശിച്ച് ഷക്തര്‍
ഇന്നതെ യൂറോപ്പ ലീഗ് മല്‍സരത്തില്‍ വിജയം നേടി ഉക്രേനിയന്‍ ക്ലബായ ഷക്തര്‍ സെമിഫൈനലിലേക്ക് പ്രവേശിച്ചു.സ്വിസ് ക്ലബായ ബേസലിനെ ആണ് ഷക്തര്‍ ഒന്നിനെതിരെ നാള് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.ജര്‍മന്‍ ക്ലബായ എഫ്സി ഷാല്‍ക്കെയുടെ ഹോം ഗ്രൌണ്ടായ വേര്ടിന്സ് അരീനയില്‍ വച്ചായിരുന്നു മല്‍സരം.ഇതോടെ യൂറോപ്പ ലീഗ് സെമി ഫൈനലില്‍ ഷക്തര്‍ ഇന്റര്‍ മിലാനെ നേരിടും.
മല്‍സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ജൂണിയര്‍ മോറയെസ് ആദ്യ ഗോള്‍ നേടി ഷക്തറിന് മേല്‍ കൈ നേടി കൊടുത്തു.ടൈസണ്‍,അലന് പാറ്റ്രിക്ക്,ഡോമില്സണ് സാന്റോസ് എന്നിവര്‍ യദാക്രമം ഷക്തറിന് വേണ്ടി ഗോള്‍ നേടിയവര്‍ ആണ്.ബേസലിന്റെ ആശ്വാസ ഗോള്‍ നേടിയത് റിക്കി വാന്‍ വോള്‍ഫ്സ്വിങ്കല്‍ ആണ്.അതും അദ്ദേഹം ഗോള്‍ നേടിയത് 92 ആം മിനുട്ടിലും.






































