Foot Ball Top News

സെവിയക്ക് വിജയം

August 12, 2020

സെവിയക്ക് വിജയം

ഇന്ന് രാവിലെ നടന്ന യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ സേവിയ എതിരിലാത്ത ഒരു ഗോളിന് വൂള്‍വ്സിനെ പരാജയപ്പെടുത്തി.ജര്‍മനിയിലെ  എം‌എസ്‌വി അരീനയില്‍ വച്ച് നടന്ന മല്‍സരത്തില്‍ വിജയം കൈവരിച്ച സെവിയ ഇതോടെ യൂറോപ്പ ലീഗിലെ സെമിഫൈനലില്‍ പ്രവേശിച്ച് കഴിഞ്ഞു.മാഞ്ചെസ്റ്റര്‍ യുണൈയാട്ടിനെ ആണ് സെവിയ സെമി ഫൈനലില്‍ നേരിടാന്‍ പോകുന്നത്.മല്‍സരത്തിന്റെ 13 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി റൌള്‍ ജിമിനസ് പാഴാക്കിയത് വൂള്‍വ്സിന് തിരിച്ചടിയായി.

 

മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ ഒന്നും തന്നെ നേടിയില്ല.മല്‍സരം സമനിലയില്‍ തീരുമെന്ന് വിചാരിച്ചിരിക്കെ 88 ആം മിനുട്ടില്‍ ഗോള്‍ നേടി ലൂക്കാസ് ഒക്കാമ്പോസ് ഗോള്‍ നേടി സേവിയയെ വിജയത്തില്‍ എത്തിച്ചു.അര്‍ജന്‍റൈന്‍ താരമായ എവര്‍ ബനേഗയാണ് ഗോളിന് വഴിയൊരുക്കിയത്.അടുത്ത തിങ്കളാഴ്ച്ചയാണ്  മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് vs സെവിയ മല്‍സരം നടക്കുക.

 

Leave a comment