ഒടുവില്‍ സിദാനോട് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തി പെപ് ഗാര്‍ഡിയോള
ചാമ്പ്യൻസ് ലീഗിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി മുന്‍ ഫ്രഞ്ചുകാരന്റെ റയൽ മാഡ്രിഡിനെ പുറത്താക്കിയതിന് ശേഷം പിച്ചിന്റെ വശത്തുനിന്ന് സിനദീന്‍ സിദാനോട് പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് പെപ് ഗ്വാർഡിയോള കൃത്യമായി വിശദീകരിച്ചു.മല്‍സരശേഷം ഇരുവരും സംസാരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
“ലാ ലിഗ കിരീടം നേടിയത്തിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചു,” സ്പാനിഷ് കോച്ച് മാച്ചിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു, “ലീഗ് ജയിക്കുകയെന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് ഞാൻ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്.കാരണം 11 മാസം കഠിന പ്രയത്നം നേടി വേണം ലീഗ് കിരീടം നേടാന്‍.ഞങ്ങൾ ഞങ്ങളുടെ കുടുംബങ്ങളെക്കുറിച്ച് സംസാരിച്ചു, ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേർന്നു. ഞാൻ ഒരു കളിക്കാരനായിരുന്നപ്പോൾ അദ്ദേഹം എന്റെ ഇഷ്ട്ട താരങ്ങളില്‍ ഒരാള്‍ ആയിരുന്നു.ദേശീയ ടീമിൽ ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്, ഞാൻ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.” പെപ് പറഞ്ഞു.






































