ആന്റി ബയേണ്‍ പ്ലാന്‍ ഒരുക്കി സെത്തിയെന്
ഈ വരുന്ന ശനിയാഴ്ച ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ ആന്റി ബയേണ്‍ പദ്ധതി ഒരുക്കി ബാഴ്സലോണ കോച്ച് സെത്തിയെന് എന്ന വാര്‍ത്ത സ്പാനിഷ് മാധ്യമമായ സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.വരും മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ സെത്തിയെന് ഉദ്ദേശിക്കുന്നത് 4 4 2 ഫൊര്മേഷന് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.കഴിഞ്ഞ നപോളിക്കെതിരെയുള്ള മല്‍സരത്തിലും ഇതുപോലെ വാര്‍ത്ത സ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ബാഴ്സ നപോളിക്കെതിരെ ഇറങ്ങിയത് സ്പോര്‍ട്ട് പ്രവചിച്ച പോലെ ആയിരുന്നില്ല.ഇപ്പോള്‍ അവര്‍ പറയുന്നത് ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്സ നാല് മിഡ് ഫീല്‍ഡര്‍ മാരെ ഇറക്കും എന്നാണ്.സെര്‍ജിയോ ബുസ്ക്കറ്റ്സ്,സെര്‍ജി റോബെര്‍ട്ടോ,അര്‍ട്ടുറോ വിദാല്‍,ഫ്രെങ്കി ഡി യോങ് എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാകും.മെസ്സിയും സുവാരസും ഫ്രണ്ട് ലൈനില്‍ കളിക്കും.ഇങ്ങനെ ചെയ്താല്‍ ബാഴ്സക്ക് വിങ്ങിലൂടെ കളിക്കാന്‍ ആരുമില്ല.അന്‍സു ഫാട്ടിയും,ഗ്രീസ്മാനും ബെഞ്ചില്‍ ഇരുന്നാല്‍ ബാഴ്സയില്‍ വേഗതയുള്ള കളിക്കാരായി ആരും തന്നെ ഉണ്ടാകില്ല.ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക






































