Foot Ball Top News

ബ്ലാസ്റ്റേഴ്സ് അരാധകർ തന്നെ ഞെട്ടിച്ചെന്ന് നിഷു കുമാർ

August 11, 2020

ബ്ലാസ്റ്റേഴ്സ് അരാധകർ തന്നെ ഞെട്ടിച്ചെന്ന് നിഷു കുമാർ

മുൻ ബംഗളുരു എഫ്സി ലെഫ്റ്റ് ബാക്ക് നിഷൂ കുമാറിനെ ബ്ലാസ്റ്റേസിൽ ചേരാൻ പ്രേരിപ്പിച്ചത് ക്ലബ് ഓണർ നിഖിൽ ഭരദ്വാ ജിന്റെ വാക്കുകൾ ആണെന്ന് വെളിപ്പെടുത്തി. രണ്ട് തവണ ഫൈനലിസ്റ്റായ ബ്ലാസ്റ്റേസിൽ ഇപ്പോൾ പ്രതിസന്ധി രൂക്ഷമാണ്. പുതിയ ഒരു ടീമിനെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ക്ലബ് അതികൃതർ ഇപ്പോൾ പ്രവർത്തിക്കുന്നത്.

“കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ടീമാണ്. അടുത്ത കാലത്തായി അവർ അനുഭവിച്ച ദുരിതങ്ങൾ  ഞാൻ ഉടമയുമായി (നിഖിൽ ഭരദ്വാജ്) സംസാരിച്ചു, അവർ ഭാവിയിലേക്ക് ഒരു പുത്തൻ ടീം നിർമ്മിക്കുകയാണ്. ചെറുപ്പത്തിൽ തന്നെ ഇവിടെ ചേരാൻ ആയത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.കഴിഞ്ഞ വർഷം ബംഗളുരു ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പകുതിയിൽ  പേരും ബ്ലാസ്റ്റേഴ്സ് ആരാധകർ ആയിരുന്നു,സ്റ്റേഡിയം  മഞ്ഞ കടൽ ആയിരുന്നു. ഇരു ടീമുകളും തമ്മിൽ ഉള്ള ഫുട്ബോൾ റൈവലറി  നല്ലതാണ്.”അദ്ദേഹം വെളിപ്പെടുത്തി.

 

Leave a comment