അര്‍ജന്റൈന്‍ താരത്തിനായി ചെല്‍സി രംഗത്ത്
ബാഴ്സലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും താൽപ്പര്യമുള്ള അയാക്സ് ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോയ്ക്കായി ചെൽസി നീക്കങ്ങള്‍ തുടങ്ങി എന്നതാണ് ഇന്ന് ഫുട്ബോള്‍ ലോകത്തെ ചൂടന്‍ ട്രാന്‍സ്ഫര്‍ വാര്‍ത്ത.സ്കൈ സ്പോർട്സ് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബെൻ ചിൽവെല്ലിന് പകരമായി ആണത്രെ 27 കാരനെ ചെല്‍സി വാങ്ങാന്‍ ഒരുങ്ങുന്നത്. റയൽ മാഡ്രിഡ് പ്രതിരോധ താരം സെർജിയോ റെഗുലിയനും ചെല്‍സിയുടെ റഡാറില്‍ ഉണ്ട്.
ഇതിന് മുന്നേയും ബാഴ്സലോണ നിക്കോളാസ് ടാഗ്ലിയാഫിക്കോയേയും സംബന്ധിച്ചു വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇത് വരെ അവര്‍ ഒരു പ്രൊപോസല്‍ നല്‍കിയിട്ടില്ല.അയാക്സ് താരം അര്‍ജന്റീനക്കായി ഇതുവരെ 25 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.പ്രതിരോധ താരം ആണെങ്കിലും അറ്റാക്കിങ് ബില്ഡപ്പില് ഉള്ള മുന്നേറ്റവും പോസഷന്‍ ഫൂട്ബാളില്‍ ഉള്ള പ്രാവീണ്യവും ഇദ്ദേഹത്തിനെ വേറിട്ട് നിര്‍ത്തുന്നു.






































