Foot Ball Top News

കടമ്പ കടന്ന് ഇന്‍റര്‍ മിലാന്‍

August 11, 2020

കടമ്പ കടന്ന് ഇന്‍റര്‍ മിലാന്‍

അങ്ങനെ ജര്‍മന്‍ ക്ലബ് ലേവേര്‍കുസ്സനെ മറികടന്ന് ഇറ്റാലിയന്‍ ക്ലബായ ഇന്‍റര്‍ മിലാന്‍ യൂറോപ്പ ലീഗ് സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്‍റര്‍ വിജയം നേടിയത്.മല്‍സരം നടന്നത് ജര്‍മന്‍ സ്റ്റേഡിയമായ എസ്പ്രിറ്റ് അരീനയില്‍ വച്ചാണ്.ഇന്‍റര്‍ മിലാന് വേണ്ടി നിക്കോ ബരേല്ല,റൊമേലൂ ലൂക്കാക്കൂ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ലേവര്‍കുസ്സന്‍റെ ഗോള്‍ നേടിയത് കായ് ഹവേര്‍ട്ട്സ് ആണ്.

 

മല്‍സരം തുടങ്ങി പതിനഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഇന്‍റര്‍ മിലാന്‍.നിക്കോ ബരേല്ല ആയിരുന്നു ഇന്‍ററിന് വേണ്ടി സ്കോര്‍ ചെയ്തത്.അധിക സമയം കഴിയേണ്ടി വന്നില്ല ലൂക്കാക്കൂ അടുത്ത ഗോള്‍ നേടി ഇന്‍ററിന്‍റെ ലീഡ് വര്‍ധിപ്പിച്ചു.ഗോളിന് വഴിയൊരുക്കിയത് ആഷ്ലി യങ് ആയിരുന്നു.മല്‍സരത്തില്‍ ലേവര്‍കുസ്സന്‍റെ ഗോള്‍ വീണത് 24 മിനുട്ടില്‍ ആയിരുന്നു.

Leave a comment