ചെല്‍സി അടുത്ത പ്രീമിയര്‍ ലീഗ് സീസണില്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തും – റിക്കാര്‍ഡോ കാർവാൾഹോ
അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിനായി പോരാടാൻ കഴിയുന്ന ഒരു ടീമിനെ ഫ്രാങ്ക് ലാംപാർഡ് നിർമ്മിക്കുകയാണെന്ന് അദ്ദേഹത്തിന്റെ മുൻ ചെൽസി ടീം അംഗം റിക്കാർഡോ കാർവാൾഹോ പറഞ്ഞു.ടാമി അബ്രഹാം, മേസൺ മൌണ്ട്, റീസ് ജെയിംസ് എന്നിവരുൾപ്പെടെ നിരവധി അക്കാദമി താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഹസാര്‍ഡ് പോയ വിടവ് നികത്താൻ ലാംപാർഡിന് ഒരു പരിതി വരെ കഴിഞ്ഞു.
“അടുത്ത സീസണിൽ ഒരു ചാമ്പ്യൻസ് ലീഗ് സ്ഥാനം അദ്ദേഹം നേടി തന്നു.അത് തീർച്ചയായും വളരെ പ്രധാനമാണ്, കൂടാതെ കഴിവുള്ള യുവ കളിക്കാരെ കൊണ്ടുവന്നു.”ഫ്രാങ്ക് വളരെ നല്ലൊരു ടീമിനെ സൃഷ്ടിക്കുന്നു, അടുത്ത വർഷം ആ കളിക്കാരുമായി കിരീടത്തിനായി പോരാടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”റിക്കാർഡോ കാർവാൾഹോ ഡെയ്ലി മെയിലിനോട് പറഞ്ഞു.






































