Foot Ball Top News

റൊണാള്‍ഡോയുടെ ഏജന്‍റ് പിഎസ്ജി ഡയറക്റ്ററുമായി കൂടികാഴ്ച്ച നടത്തും

August 10, 2020

റൊണാള്‍ഡോയുടെ ഏജന്‍റ് പിഎസ്ജി ഡയറക്റ്ററുമായി കൂടികാഴ്ച്ച നടത്തും

പാരീസ് സെന്റ് ജെര്‍മനിലേക്ക് ഉള്ള  നീക്കത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നു എന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ ആണ് ഈ വാര്‍ത്ത ഫ്രഞ്ച് മാധ്യമങ്ങള്‍ പറഞ്ഞു തുടങ്ങിയത്.ഇപ്പോഴത്തെ വര്‍ത്തക്ക്  ശക്തി നല്‍കി കൊണ്ട് റൊണാള്‍ഡോയുടെ ഏജന്‍റ്  ആയ ജോർജ്ജ് മെൻഡിസ് പോർച്ചുഗലിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍  ഫൈനൽ മല്‍സരങ്ങള്‍ നടക്കുമ്പോള്‍  പി‌എസ്‌ജി ഡയറക്ടർ ലിയോനാർഡോയുമായി ഏജന്റ്  കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

ഈ സീസണില്‍ മികച്ച ഫോം കാഴ്ച്ച വച്ചിട്ടും ചാമ്പ്യന്‍സ് ലീഗില്‍ യുവന്‍റസിന്‍റെ മോശം ഫോം കാരണം റൊണാള്‍ഡോക്ക് ടീമില്‍ തുടരാനുള്ള താല്‍പര്യം കുറഞ്ഞത്രേ.പുതിയ കോച്ച് വന്നതോടെ റൊണാള്‍ഡോയുടെ മനംമാറ്റം ഉണ്ടാകാന്‍  സാധ്യതയുണ്ട്.

Leave a comment