Foot Ball Top News

പോര്‍ച്ചുഗീസ് താരത്തിന്‍റെ പിന്നാലേ ബാഴ്സലോണ

August 10, 2020

പോര്‍ച്ചുഗീസ് താരത്തിന്‍റെ പിന്നാലേ ബാഴ്സലോണ

ലാ ലിഗയിലേക്ക് ബെർണാഡോ സിൽവയെ പ്രലോഭിപ്പിക്കാന്‍  ബാഴ്‌സലോണ ഒരുങ്ങുന്നു.ഇതിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ക്യാഷ് പ്ലസ് പ്ലെയർ ഡീൽ ബാഴ്സലോണ ഓഫര്‍  നൽകുമെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് നല്‍കി.സിറ്റിയിലെ അദ്ദേഹത്തിന്റെ പ്രകടനം ബാഴ്സയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് എന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.അദ്ദേഹത്തിന്റെ പ്ലെയിങ് സ്റ്റൈലും ബാഴ്സയുടെ ഫിലോസഫിക്ക് ചേര്‍ന്നത് ആണ് എന്നും ക്ലബ് വിശ്വസിക്കുന്നുണ്ടത്രേ.

 

 

എന്നിരുന്നാലും, അവരുടെ വിലയേറിയ കളിക്കാരനെ സ്വന്തമാക്കാന്‍ ബാഴ്സ നല്‍കുന്ന ഓഫര്‍   നെൽ‌സൺ സെമെഡോയെ ആണ്.നെല്‍സണ്‍ സെമെഡോയെ ആണെങ്കില്‍ സിറ്റിക്ക് താല്‍പര്യമുള്ള താരമാണ് താനും.സെമെഡോ ഈ സീസണില്‍ ബാഴ്സക്ക് വേണ്ടി മികച്ച ക്യാംപൈന്‍ ആണ് കാഴ്ച്ചവച്ചിട്ടുള്ളത്.ഈ ഡീല്‍ നടന്നാല്‍ ഇതിലെ ലാഭം അര്‍ക്കാണ് സിറ്റിക്കോ അതോ ബാഴ്സക്കോ,നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ.

Leave a comment