Foot Ball Top News

ഡിബാലക്ക് വേണ്ടി റയല്‍ അവിശ്വസനീയമായ ഓഫര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്

August 10, 2020

ഡിബാലക്ക് വേണ്ടി റയല്‍ അവിശ്വസനീയമായ ഓഫര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്

പൗലോ ഡിബാലയെ  സൈന്‍ ചെയുന്നതിനുള്ള  കരാറിന്റെ ഭാഗമായി റയൽ മാഡ്രിഡ് ടോണി ക്രൂസ് അല്ലെങ്കിൽ ഇസ്കോ എന്നിവരില്‍ ഒരാളെ  വാഗ്ദാനം ചെയ്യുമെന്ന് സ്പോർട്ട് മീഡിയാസെറ്റ് റിപ്പോർട്ട് ചെയ്തു.സ്പാനിഷ് ക്ലബ്  നല്‍കിയ ഓഫറിന്റെ മൊത്തം മൂല്യം 100 മില്യൺ ഡോളറാണ്.ഗരെത്ത് ബെയിലിന് പകരം ആയിരിക്കും ഡിബാലയെ ഉള്‍പ്പെടുത്താന്‍ റയല്‍ ശ്രമിക്കുന്നത്.

 

എന്നാല്‍ അതിനു വേണ്ടി ടോണി ക്രൂസിനെ പോലെ ഒരു മിഡ് ഫീല്‍ഡറെ ത്യജിക്കാന്‍ മാത്രം റയല്‍ തയാറാവുമോ എന്നത് അത്രക്ക് വിശ്വസനീയമല്ല.യുവന്‍റസില്‍ ആണെങ്കില്‍ പുതിയ മാനേജര്‍ വന്നിരിക്കുന്നതിനാല്‍ ഡിബാലയെ പോലെ ഒരു യുവതാരത്തിനെ നല്‍കാന്‍ അവരും തയ്യാറാവില്ല.ഏതായലും ഇനി വരും ദിവസങ്ങളില്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ നമുക്ക് അറിയാന്‍ കഴിയും.

Leave a comment