ബാഴ്സയുമായുള്ള മല്‍സരത്തില്‍ ലെവന്ദോസ്കി നമുക്ക് മറുപടി തരും – മുള്ളര്‍
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയ്‌ക്കെതിരെ ബയേൺ മ്യൂണിക്ക് ഏറ്റുമുട്ടുമ്പോൾ റോബർട്ട് ലെവാൻഡോവ്സ്കി ഏറ്റവും മികച്ച ഓൾറൌണ്ട് അറ്റാക്കിങ് പ്ലേയര്‍ ആണോ എന്ന് പറയാൻ കഴിയുമെന്ന് തോമസ് മുള്ളർ പ്രതീക്ഷിക്കുന്നത്തായി പറഞ്ഞു.കഴിഞ്ഞ ചെല്‍സിയുമായുള്ള മല്‍സരത്തില്‍ എല്ലാ നാലു ഗോളുകളിലും ലെവന്ദോസ്കി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
മല്‍സരശേഷം ഇപ്പോഴത്തെ മികച്ച ഓള്‍റൌണ്ട് അറ്റാക്കിങ് ഫൂട്ബോളര്‍ ആരെന്ന് ചോദിച്ചപ്പോള്‍ ലെവന്ദോസ്കി എന്ന് പറഞ്ഞ മുള്ളര്‍ ബാഴ്സയുമായുള്ള മല്‍സരത്തില്‍ അദ്ദേഹം നമുക്ക് അതിനുള്ള മറുപടി തരുമെന്നും മുള്ളര്‍ അഭിപ്രായപ്പെട്ടു.”മെസ്സിയും ഇന്ന് വളരെ നന്നായി കളിച്ചു. എന്നാൽ ഈ ചോദ്യത്തിന് വെള്ളിയാഴ്ച ലെവിയുടെ അനുകൂലമായി ഉത്തരം നൽകേണ്ടത് ലെവിയും ഞങ്ങളുമാണ്.”മുള്ളര്‍ മല്‍സരശേഷം റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.






































