Foot Ball Top News

ബയേണ്‍ മ്യൂണിക്കുമായുള്ള മല്‍സരം 50 – 50 -ലൂയിസ് സുവാരസ്

August 10, 2020

ബയേണ്‍ മ്യൂണിക്കുമായുള്ള മല്‍സരം 50 – 50 -ലൂയിസ് സുവാരസ്

ഈ സീസണില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഫേവറിട്ടുകള്‍ ആണെന്നും എന്നാല്‍ തങ്ങളുമായുള്ള മല്‍സരത്തില്‍ ഫലം 50 -50 ആണെന്നും സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് പറഞ്ഞു.ക്യാമ്പ്‌നൗവിൽ ശനിയാഴ്ച നാപോളിയെ 3-1 ന് മറികടന്ന് ബാഴ്സ 4-2 എന്ന അഗ്രിഗേറ്റ്  സ്കോറിനാണ് വിജയം നേടിയത്. എസ്റ്റാഡിയോ ഡാ ലൂസിൽ വെള്ളിയാഴ്ച  ബാഴ്സലോണ ബയേണ്‍ മ്യൂണിക്കിനെ നേരിടും.

 

 

“ബയേൺ ഒരു മികച്ച എതിരാളിയാണ്, അവർ ലിസ്ബണിലെ എട്ട് പേരേയും പോലെ കിരീടത്തിനായി ഒരു മത്സരാർത്ഥിയാണ്.  90 മിനുട്ട് ദൈര്‍ഗ്യം ഉള്ള മല്‍സരത്തില്‍  11 vs  11 തമിലുള്ള പോരാട്ടം ആണ്.സെമി ഫൈനലിലേക്ക് കടക്കാൻ  ടീമുകള്‍ക്ക്   മികച്ച ഗെയിമുകൾ കളിക്കണം.നിങ്ങള്‍ എത്ര മികച്ച ടീം ആണെങ്കിലും പിച്ചില്‍ കളി കാഴ്ച വച്ചാലെ ജയിക്കാന്‍ കഴിയൂ.” അദ്ദേഹം മോവിസ്റ്റാറിനോട് പറഞ്ഞു.

Leave a comment