നാപൊളിയെ മറികടന്ന് ബാഴ്സ
ഇന്ന് രാവിലെ നടന്ന ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 രണ്ടാം പാതത്തില്‍ നാപൊളിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം നേടി ബാഴ്സ.ഇതോടെ ചാമ്പ്യന്‍സ് ലീഗ് ബാഴ്സ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ആണ് ഇനി കറ്റാലന്‍സ് നേരിടാന്‍ പോകുന്നത്.
മല്‍സരത്തില്‍ 10 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ബാഴ്സലോണ ആധിപത്യം സ്ഥാപിച്ചിരുന്നു.ബാഴ്സക്ക് ലഭിച്ച ഒരു കോര്‍ണര്‍ കിക്കില്‍ നിന്നും റാകിട്ടിച്ച് എടുത്ത കിക്ക് ഹെഡറിലൂടെ ഗോള്‍ ക്ലമന്‍റ് ലെന്‍ഗ്ലട്ട് ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.23 ആം മിനുട്ടില്‍ മെസ്സി മല്‍സരത്തില്‍ തന്‍റെ ആദ്യ ഗോള്‍ നേടുകയും.ആദ്യ പകുതിയുടെ അവസാനം ലഭിച്ച പെനാല്‍ട്ടിയില്‍ സുവാരസും കൂടി ഗോള്‍ നേടിയതോടെ നാപൊളിയുടെ പതനം പൂര്‍ണം.നാപൊളിയുടെ ആശ്വാസ ഗോള്‍ നേടിയത് ലോറെന്‍സൊ ഇന്‍സിഗ്നേ ആണ്.






































