ആരോഗ്യവാനായി ഗ്രീസ്മാന്‍, തല പുകഞ്ഞ് സെത്തിയെന്‍
നാപോളിക്കെതിരെയുള്ള മല്‍സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ അന്റോയ്ൻ ഗ്രീസ്മാൻ ആഗ്രഹിക്കുന്നതായി വാര്‍ത്തകള്‍.പേശി പരിക്കിൽ നിന്ന് കരകയറിയ ശേഷം ഫ്രഞ്ച് സ്‌ട്രൈക്കർ മികച്ച രൂപത്തിലാണത്രെ.കൂടാതെ പരിശീലനത്തിലെ ഹ്രസ്വ, മിനി മത്സരങ്ങളിൽ മാനേജരായ സെത്തിയെന്‍റെ മതിപ്പ് ഗ്രീസ്മാന്‍ സമ്പാദിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ക്വിക്ക് സെറ്റിയൻ ഫൊര്‍മേഷന്‍ ആയി 4-3-3 അല്ലെങ്കിൽ 4-4-2 ഡയമണ്ട് തിരഞ്ഞെടുക്കുകയാണെങ്കിൽ മാത്രമേ ഗ്രീസ്മാന് അവസരം ലഭിക്കുകയുള്ളൂ.ഫിറ്റ്‌നെസിലേക്കും ഫോമിലേക്കും അദ്ദേഹം മടങ്ങിയെത്തിയത് കോച്ചിനെ തന്റെ പദ്ധതികളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കും.യൂറോപ്പിലെ ഗ്രീസ്മാന്റെ റെക്കോർഡ് മാന്യമാണ്. നാപോളിക്കെതിരായ മത്സരത്തിൽ അദ്ദേഹത്തിന് നിർണായക പങ്ക് വഹിക്കാനാകും.ചാമ്പ്യൻസ് ലീഗിൽ 63 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.നപോളിക്കെതിരെയുള്ള ആദ്യ പാതത്തില്‍ ഗോള്‍ നേടിയതും ഗ്രീസ്മാന്‍ ആണെന്നത് സെത്തിയെന്‍ മറക്കാന്‍ വഴിയില്ല.






































