സാഞ്ചസിനെ വാങ്ങിയ ഇന്‍റര്‍ നീക്കത്തെ പ്രശംസിച്ച് കൊണ്ടേ
കരിയറിലെ ഏറ്റവും മോശം നിമിഷത്തിൽ നിന്ന് കരകയറാന്‍ സഹായിച്ചതിന് ശേഷം അലക്സിസ് സാഞ്ചസ് ഇന്റിലേക്ക് സ്ഥിരമായി കൈമാറ്റം ചെയ്യപ്പെട്ട വാർത്തയെ സ്വാഗതം ചെയ്തു അന്റോണിയോ കോണ്ടെ.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള സാഞ്ചസിനായി മൂന്ന് വർഷത്തെ കരാറാണ് ഇന്റർ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
“സാഞ്ചസ് കൈമാറ്റം ക്ലബ്ബിന്റെ വളരെ നല്ല നീക്കമാണെന്ന് ഞാൻ കരുതുന്നു.സാഞ്ചസിന്‍റെ മാറ്റത്തില്‍ എല്ലാ അഭിനന്ദനങ്ങളും ക്ലബിന് അര്‍ഹതപ്പെട്ടതാണ്.എന്തെന്നാല്‍ അത്രയും സാഞ്ചസ് ഇവിടെ എത്തിയപ്പോള്‍ മോശപ്പെട്ട നിലയില്‍ ആയിരുന്നു അദ്ദേഹം.അദ്ദേഹം യുണൈറ്റഡില്‍ രണ്ട് കൊല്ലം ശരിക്കും കഷ്ട്ടപ്പെട്ടിരുന്നു.ഇവിടെ വന്നപ്പോള്‍ പരിക്കും പറ്റി.ക്ലബ് ചെയ്ത നല്ല പ്രവര്‍ത്തി മൂലം നമ്മുക്ക് മികച്ച ഒരു താരത്തിനെ ലഭിക്കുകയും ചെയ്തു.”കോണ്ടെ സ്കൈ ഇറ്റാലിയയോട് പറഞ്ഞു.






































